ചര്‍മ്മ സംരക്ഷണം ഈസിയായി ചെയ്യാന്‍ 'സ്‌കിനിമലിസം'

സമയമില്ലെന്നുകരുതി ചര്‍മ്മ സംരക്ഷണത്തിന് വിട്ടുവീഴ്ച വേണ്ട. അധികം സമയം ചെലവഴിക്കാതെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വഴിയുണ്ട്

ചര്‍മ്മ സംരക്ഷണത്തിലെ മിനിമലിസ്റ്റിക്ക് സമീപനത്തെയാണ് സ്‌കിനിമലിസം സൂചിപ്പിക്കുന്നത്. പല തിരക്കുകള്‍ക്കിടയില്‍ ചര്‍മ്മ സംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം നമുക്ക് വേണമെന്നും ആഗ്രഹമുണ്ട്. അങ്ങനെയാണെങ്കില്‍ സ്‌കിനിമലിസം നിങ്ങളെ അതിന് സഹായിക്കും. നിരവധി ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് പകരം ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് സ്‌കിനിമലിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇനി പറയാന്‍ പോകുന്ന മൂന്ന് കാര്യങ്ങളും ദിവസവും നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനം

ചര്‍മ്മ സംരക്ഷണത്തിനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. ഒന്ന് ചര്‍മ്മം വൃത്തിയാക്കല്‍, രണ്ട് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുക, അടുത്തത് ചര്‍മ്മം സംരക്ഷിക്കുക.

  • ആദ്യംതന്നെ അഴുക്കും എണ്ണയും ഒക്കെ നീക്കംചെയ്ത് ചര്‍മ്മം വൃത്തിയാക്കാനായി ഒരു മൃദുവായ ക്ലെന്‍സര്‍ തിരഞ്ഞെടുക്കാം
  • ഇനി വേണ്ടത് നല്ലൊരു മോയ്‌സ്ചറൈസറാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുളളതായി നിലനിര്‍ത്താന്‍ സഹായിക്കും
  • ഇനിയാണ് ചര്‍മ്മം സംരക്ഷിക്കുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടത്. അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനായി വീടിനകത്തായാലും പുറത്തായാലും സണ്‍സ്‌ക്രീന്‍ പുരട്ടുക

മേക്കപ്പ് പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  • എസ്പിഎഫ് അടങ്ങിയ മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുക. ഇത് ചര്‍മ്മത്തിന് ഒരു കവറേജ് നല്‍കുകയും ജലാംശം നിലനിര്‍ത്തുകയും അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യും.
  • വിറ്റാമിന്‍ സി, ഹൈലൂറോണിക് ആസിഡ് എന്നിവ പോലുള്ള ആന്റി ഓക്‌സിഡന്റുകളും മോയ്‌സ്ചറൈസറുകളും ചേര്‍ന്ന സിറം ഉപയോഗിക്കുന്നത് ചര്‍മ്മം ഊര്‍ജ്ജസ്വലമാക്കുകയും ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യും.
  • ദിവസവും മേക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. കട്ടിയുള്ള ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നതിന് പകരം ഭാരം കുറഞ്ഞവ പരീക്ഷിക്കുക. ഇത് ചര്‍മ്മത്തെ ആരോഗ്യമുളളതാക്കുകയും ചര്‍മ്മത്തില്‍ പാടുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.

Also Read:

Fashion
കണ്‍തടങ്ങളിലെ കറുപ്പ് വിഷമിപ്പിക്കുന്നോ? പരിഹാരമുണ്ട്, ഇതാ ചില 'ഈസി ടിപ്സ്'

Content Highlights :Try 'Skinimalism' to make skin care easy

To advertise here,contact us