തണുപ്പുകാലമിങ്ങെത്തി, ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ വേണം; ഇക്കാര്യങ്ങള്‍ മറക്കരുത്

എല്ലാ കാലാവസ്ഥയിലും എന്ന പോലെ തണുപ്പ് കാലത്തും ചര്‍മ്മം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്

തണുപ്പുകാലമൊക്കെ എത്തുകയാണ്. ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഏത് സീസണിലായാലും ചര്‍മ്മത്തെ തിളക്കത്തോടെയും ആരോഗ്യത്തോടെയും വയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശൈത്യകാലത്ത് ചര്‍മ്മം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട് ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ചയാണ്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തെ ശൈത്യകാലത്ത് സംരക്ഷിക്കാമെന്നറിയാം.

  • തണുപ്പ് കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അത് ബാലന്‍സ് ചെയ്യാനായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ആരോഗ്യമുളളതും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് വളരെ അത്യാവശ്യമാണ്.
  • ചര്‍മ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനോ ഉപയോഗിക്കാം. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍, കറ്റാര്‍ വാഴ, തുടങ്ങിയ ഹ്യുമെക്ടന്റുകള്‍ അടങ്ങിയ സെറം, ഓയിലുകള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുക.
  • ചര്‍മ്മത്തെ ഡ്രൈ ആക്കാത്ത രീതിയിലുള്ള മൃദുവായതും ജലാംശം നിലനിര്‍ത്തുന്നതുമായ ക്ലന്‍സറുകള്‍ തിരഞ്ഞെടുക്കുക. ഗ്ലിസറിന്‍, തേന്‍, ചമോമൈല്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ക്ലന്‍സറുകള്‍ തിരഞ്ഞെടുക്കുക.
  • തണുപ്പുകാലത്തും സണ്‍സ്‌ക്രീന്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടിലാണെിലും പുറത്ത് പോവുകയാണെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. SPF30 അല്ലെങ്കില്‍ അതിലും മുകളിലുള്ള അളവിലെ ബ്രോഡ് സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
  • തണുപ്പ് കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ചുണ്ടുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച. അതുകൊണ്ട് നല്ല ഒരു ലിപ്ബാം കയ്യില്‍ കരുതുക.
  • കുളിക്കുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടാന്‍ മറക്കരുത്.
  • സോപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം ഗ്ലിസറിന്‍, ഷിയ ബട്ടര്‍, വെളിച്ചെണ്ണ പോലുളള പോഷക ഘടകങ്ങള്‍ അടങ്ങിയ മോയ്‌സ്ചറൈസിങ് ബോഡിവാ്ഷ് തിരഞ്ഞെടുക്കുക.
  • മതിയായ ഉറക്കവും വ്യായാമവും ഉറപ്പാക്കുക

Content Highlights : Dry skin is the most important problem faced by the skin during winters. You can protect your skin in winter if you take care of it

Also Read:

Fashion
ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തണോ? ഇതൊന്നു ചെയ്തുനോക്കൂ, ഫലം ഉറപ്പാണ്
To advertise here,contact us