അടിവസ്ത്രത്തിലും ചെരുപ്പിലും ​ഗണപതി ചിത്രവുമായി വാള്‍മാര്‍ട്ട്; വൻ പ്രതിഷേധം

ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തൽ വസ്ത്രങ്ങൾ ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ടെന്ന ആരോപണവും ‌ഉയരുന്നുണ്ട്

അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തൽ വസ്ത്രങ്ങളിലുമെല്ലാം ​ഗണപതിയുടെ ചിത്രം പതിപ്പിച്ച് വിൽപ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. വാള്‍മാര്‍ട്ടിന്റെ സാംസ്കാരിക അവബോധമില്ലായ്മയാണ് ഇതെന്നാണ് ഉപയോക്താക്കളുടെ ആരോപണം. ഇത്തരം വസ്ത്രങ്ങൾ വിൽപ്പന നടത്തുന്നത് വാള്‍മാര്‍ട്ട് ഉടൻ നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Also Read:

Health
25 വയസ്സ് കഴിഞ്ഞോ, എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പോകരുത്; സ്ത്രീകള്‍ അറിയാന്‍

Dear @walmarthelp: @HinduAmerican has written directly to @Walmart regarding the disrespectful misuse of Hindu imagery on slippers & bathing suits. Ganesha is a deity worshipped by more than a billion followers of Dharma religions around the world as the remover of obstacles.… pic.twitter.com/WHrpFOYPQU

വാള്‍മാര്‍ട്ടിനെതിരെ പ്രതിക്ഷേധം ശക്തമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തൽ വസ്ത്രങ്ങൾ ഇപ്പോഴും വിൽപ്പന നടത്തുന്നുണ്ടെന്ന ആരോപണവും ‌ഉയരുന്നുണ്ട്.

ലോകമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഏറ്റവും അധികം ആരാധിക്കുന്ന ദൈവങ്ങളിൽ ഒന്നാണ് ​ഗണപതി. ​ഗണപതിയോടുള്ള അനാ​ദരവ് പ്രകടമാകുന്ന ​ഗണപതിയുടെ ചിത്രങ്ങൾ ചേർത്തുള്ള വസ്തുക്കളുടെ വിൽപ്പന ഉടൻ നിർത്തണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നിരവധി ആളുകളാണ് സംഭവത്തിൽ പ്രതിഷേധവുമായി രം​ഗത്തെത്തുന്നത്. ​ഹിന്ദു സമൂ​​​ഹത്തിൻ്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണ് വാൾമാർട്ടിൻ്റെ ഈ പ്രവണത എന്നാണ് അവർ അഭിപ്രായപ്പെട്ടത്.

Content Highlights:There is a huge backlash against Wal-Mart for selling Ganesha images on underwear, sandals and swimwear. Alleging that it hurts the sentiments of the Hindu community, the American multinational retail company Wal-Mart is intensifying its opposition.

To advertise here,contact us