കരടി നെയ് ഔട്ട് ഇത് ബിയേഡ് ഇംപ്ലാന്റിന്റെ കാലം

സ്റ്റൈലിഷാകാം ബിയേഡ് ഇംപ്ലാന്റിലൂടെ

'ആ താടിയില്‍ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും' തുടരും സിനിമയുടെ ട്രെയ്‌ലറില്‍ ശോഭനയുടെ കഥാപാത്രം മോഹന്‍ലാലിനോട് പറയുന്നതും 'ഡേയ് എന്റെ താടിയില്‍ ആര്‍ക്കാടാ പ്രച്ചനൈ' എന്ന് മോഹന്‍ലാല്‍ ആത്മഗതം ചെയ്യുന്നതും ചിരിയോടെയാണ് നാം കണ്ടത്. ഒരുകാലത്ത് ക്ലീന്‍ ഷേവ്ഡ് ഫേസ് ആയിരുന്നു ട്രെന്‍ഡ് എങ്കില്‍ ഇന്ന് കട്ടത്താടിയും മീശയുമാണ് ട്രെന്‍ഡ്.

കട്ടത്താടിയും മീശയുമൊന്നും ഇല്ലാത്തവര്‍ അപ്പോ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികം. അതിനുളള ഉത്തരമാണ് 'ബിയേഡ് ഇംപ്ലാന്റ്'. വിദേശ രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ ട്രെന്‍ഡിംഗാണ് ഈ ബിയേഡ് ഇംപ്ലാന്റ്. മുടിക്ക് കട്ടി കുറഞ്ഞവരും കഷണ്ടി കയറിയവരുമൊക്കെ ആശ്രയിക്കുന്ന ഹെയര്‍ ഇംപ്ലാന്റുമായി ഈ പേരിന് ബന്ധമുണ്ട്. തലയുടെ ഒരു ഭാഗത്തു നിന്ന് ശേഖരിക്കുന്ന ഹെയര്‍ ഫോളിക്കിളുകള്‍ ഒരു നിശ്ചിത ആഴത്തില്‍ ചര്‍മകോശങ്ങള്‍ക്ക് നാശം വരുത്താതെ നട്ടുപിടിപ്പിക്കുന്ന പ്രക്രിയയാണ് ഹെയര്‍ ഇംപ്ലാന്റ്. അതുപോലെ തന്നെ ഫോളിക്കുലാര്‍ യൂണിറ്റ് എക്സിഷന്‍ (FUE) വഴിയാണ് ബിയേഡ് ഇംപ്ലാന്റും ചെയ്യുന്നത്.

രണ്ട് വിഭാഗം പുരുഷന്മാരാണ് പൊതുവെ ബിയേഡ് ഇംപ്ലാന്റ് ചെയ്യുന്നത്. ഒന്ന് താടിക്ക് കട്ടി കൂട്ടാനായി ഇംപ്ലാന്റ് ചെയ്യുന്നവര്‍. മറ്റൊന്ന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ മൂലം താടിയിലെ ഒരു ഭാഗത്തെ മാത്രം രോമം നഷ്ടമായവര്‍. അവര്‍ക്ക് ആ രോമം നഷ്ടമായ ഭാഗത്ത് മാത്രം ഇംപ്ലാന്റ് ചെയ്താല്‍ മതിയാകും. ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്ന സര്‍ജന്‍, വേണ്ട ഗ്രാഫ്റ്റിന്റെ എണ്ണം, FUE , FUT തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഇംപ്ലാന്റിന്റെ ചിലവ്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ലൊക്കെ കഷണ്ടിക്ക് പരിഹാരം കണ്ടെത്തിയതോടെ തിരുത്തേണ്ടിവന്നു. അതുപോലെ താടിയ്ക്കും മീശയ്ക്കുമൊന്നും കട്ടിയില്ലാത്തതിന്റെ പേരില്‍ പുരുഷന്മാര്‍ കേള്‍ക്കേണ്ടിവരുന്ന കളിയാക്കലുകളും അവസാനിക്കാന്‍ പോവുകയാണ്.

Content Highlights:  surprising rise of beard transplants

To advertise here,contact us