'ജെന്‍-സി സ്‌റ്റെല്‍ ഐക്കണ്‍...' സാറ ടെന്‍ഡുല്‍ക്കര്‍

തന്റെ ഓസ്‌ട്രേലിയന്‍ യാത്രയുടെ ചിത്രങ്ങളാണ് സാറ ടെന്‍ഡുല്‍ക്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്

dot image

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളായ സാറ ടെന്‍ഡുല്‍ക്കര്‍ വസ്ത്രധാരണത്തില്‍ മറ്റാരെയും പോലെയല്ല. അല്‍പ്പം വ്യത്യസ്തയാണ്. പുതുമയുള്ള മേക്കോവറുമായാണ് ഓരോ തവണയും സാറ ആരാധകര്‍ക്ക് മുന്‍പിലെത്തുന്നത്. ലോകമെമ്പാടുമുള്ള ഫാഷന്‍ ആരാധകര്‍ സാറയുടെ പുതുമയുള്ള ഡ്രസിംഗും വെറൈറ്റി ആഭരണങ്ങളുമൊക്കെ ശ്രദ്ധിക്കാറുണ്ട്.

യാത്രകളെ ഇഷ്ടപ്പെടുന്ന സാറ ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധനേടുകയാണ്. ഓസ്‌ട്രേലിയയില്‍ യാത്രപോയ ഫോട്ടോകളാണ് സാറ പങ്കുവച്ചത്.

സ്പഗെറ്റി സ്ട്രാപ്പുകളും, തുറന്ന കഴുത്തുമുള്ള കറുത്ത നിറത്തിലുള്ള ഒരു ടാങ്ക് ടോപ്പ്, മറ്റൊരു ഫോട്ടോയില്‍ സോഫ്റ്റ് പിങ്ക് ട്യൂബ് ടോപ്പ്. അതിനൊപ്പം സ്വര്‍ണവും വെളളിയും ചേര്‍ന്ന വളകളും പച്ച നിറത്തിലുള്ള ക്ലോവര്‍ ലോക്കറ്റ് നെക്ലേസും കൂടെ ലൈറ്റായുള്ള മേക്കപ്പും അണിഞ്ഞായിരുന്നു സാറയുടെ സ്റ്റെല്‍ ലുക്കുകള്‍. സാറ ആദ്യമായല്ല യാത്രകളില്‍ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നത്. മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം തന്റെ മേക്കോവറുകള്‍ പങ്കുവച്ചിട്ടുണ്ട്. ജന്‍ -സി സ്റ്റെല്‍ ഐക്കണായിട്ടാണ് പുതുതലമുറയിലെ പലരും സാറ ടെന്‍ഡുല്‍ക്കറെ കാണുന്നത്.

Content Highlights :Sara Tendulkar shared pictures from her trip to Australia on social media

dot image
To advertise here,contact us
dot image