ഐസ്ക്രീം സ്റ്റിക്ക് അഥവാ ചോക്കോ ബാർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?; വീഡിയോ കണ്ടത് 15 ദശലക്ഷം ആളുകള്

വെറും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ 14 ദശലക്ഷത്തോളം കാഴ്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്

ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് പോലെ തന്നെ അത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാനും ആളുകൾക്കിഷ്ടമാണ്. പ്രത്യേകിച്ച് ഫാക്ടറി ഫുഡ് മേക്കിങ് വീഡിയോകൾക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഏറ്റെടുത്ത ഒന്നാണ് ചോക്കാ ബാർ എന്ന് നമ്മൾ വിളിക്കുന്ന ചോക്ലേറ്റ് സ്റ്റിക്ക് ഐസ്ക്രീമിന്റെ നിർമ്മാണ വീഡിയോ.

വീഡിയോ കണ്ടവർ റീഷെയർ ചെയ്തും പ്രതികരണമറിയിച്ചും അവരുടെ കൗതുകമറിയിക്കുകയാണ്. സ്റ്റിക്ക് ഐസ്ക്രീം നിരവധി തവണ കഴിച്ചിട്ടുണ്ടെങ്കിലും അതെങ്ങനെയുണ്ടാക്കുന്നുവെന്നറിയാത്തവർക്ക് ഈ വീഡിയോ കൗതുകമുണർത്തുന്നതാണ്. സയൻസ് ഗേൾ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്.

വീഡിയോ യഥാർത്ഥത്തിൽ 2021-ൽ ഇൻസ്റ്റാഗ്രാമിൽ ജോർജ്ജ് ആർട്ടിഗ പങ്കുവെച്ചതാണ്. വീഡിയോയിൽ, ഒരു മെഷീൻ ചോക്കലേറ്റ് ബാറുകൾ സ്റ്റിക്കുകളിൽ കഷണങ്ങളായി മുറിക്കുന്നു. ഓരോ കഷണവും പിന്നീട് ഉരുകിയ ചോക്കലേറ്റിലേക്ക് മുക്കിയെടുക്കുന്നു, ചോക്ലേറ്റിൽ മുങ്ങി വരുന്ന ഐസ്ക്രീം സ്റ്റിക്ക് നട്ട്സിൽ വിതറി വരുന്നു. ഈ പ്രക്രിയ കണ്ടിരിക്കുന്നത് തന്നെ ഒരു വിനോദമാണ്.

How magnum ice creams are made 📹 jorgearteaga pic.twitter.com/HkxbBmeS9G

യുണിലിവറിന്റെ ഐസ്ക്രീം ബ്രാൻഡായ മാഗ്നം എന്ന ഐസ്ക്രീം ബാറിന്റെ പ്രൊഡക്ഷനാണിത്. ഒരു ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴും ട്രെൻഡാണ്. വെറും 30 സെക്കൻഡ് മാത്രമുള്ള വീഡിയോ 15 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

To advertise here,contact us