VIDEO: ഇത് ബിരിയാണിയോ ആഷ് ട്രേയോ? ചിക്കന്‍ ബിരിയാണിയില്‍ കണ്ടത് പാതി എരിഞ്ഞ സിഗരറ്റ്

ബിരിയാണിയിൽ പാതി കത്തിച്ച സി​ഗരറ്റ്, രുചിക്കായി ചേർത്തതാവാമെന്ന് വീഡിയോക്ക് താഴെ കമൻ്റ്

ഹൈദരാബാദിലെ പ്രശസ്തമായ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബിരിയാണി. ബിരിയാണി കഴിച്ചുതുടങ്ങിയപ്പോള്‍ ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന രീതിയില്‍ പാത്രത്തില്‍നിന്ന് കിട്ടിയതോ പാതി വലിച്ചിട്ട് ഉപേക്ഷിച്ച സിഗരറ്റ്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഹൈദരാബാദിലെ പ്രശസ്ത റസ്റ്റോറൻ്റായ ബവാരാച്ചിയിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. സംഭവത്തിൻ്റെ വീഡിയോ നവംബർ 25 ന് വിനീത് കെ എന്നയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോയിൽ ഏകദേശം 10 പേരടങ്ങുന്ന ഒരു സംഘം റസ്റ്റോറന്റില്‍ ഇരിക്കുന്നതും അവരുടെ മുന്നിൽ പകുതി കഴിച്ച ഭക്ഷണം മാറ്റി വെച്ചിരിക്കുന്നതും കാണാം. കത്തിച്ച സി​ഗരറ്റ് ബിരിയാണിയോടൊപ്പം കിടക്കുന്നത് വീ‍ഡിയോയിൽ വ്യക്തമാണ്.

Cigarette 🚬 Butts in #Bawarchi biryani …Nerchukoni intlo chesukovatam uttamam pic.twitter.com/j2ct9mxn2Q

എന്നാൽ വീഡിയോക്ക് വൈകാരികമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഇതുകൊണ്ടാണ് ഞാൻ വീട്ടിൽ ഒരു പാചകക്കാരനെ വെച്ചിരിക്കുന്നത്' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'അവർ ഇത് അധിക രുചിക്കായി ചേർത്തതാവാം' എന്നായിരുന്നു തമാശ രൂപേണ മറ്റൊരാൾ പ്രതികരിച്ചത്. 'എല്ലാ റസ്റ്റോറൻ്റുകളിലും ഈ സാഹചര്യങ്ങൾ ട്രാക്കുചെയ്യുന്നതിന് സിസിടിവി ഉണ്ടായിരിക്കണം' എന്ന് ഒരാൾ പറഞ്ഞു. ഭക്ഷണ സുരക്ഷയെക്കുറിച്ചും റസ്റ്റോറൻ്റുകളിലെ ശുചിത്വത്തെക്കുറിച്ചും വീഡിയോയ്ക്ക് താഴെ നിരവദി ചോദ്യങ്ങളും ഉയരുന്നുണ്ട്.

Content Highlights: A group of friends dining at a popular restaurant in Hyderabad made a shocking discovery when they allegedly found a half-burnt cigarette in their chicken biryani

To advertise here,contact us