വീക്കെന്‍ഡ് ആഘോഷത്തിന് 'രുചി പകരാന്‍' സാഹി നവാബി ബിരിയാണിയായാലോ?

രുചിയും സുഗന്ധവും ഒരുപോലെ നിറഞ്ഞ സാഹി നവാബി ബിരിയാണി

നവാബുകളുടെ അടുക്കളയില്‍നിന്ന് അതായത് ലഖ്‌നൗവില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ബിരിയാണിയാണ് നവാബി ബിരിയാണി. സുഗന്ധത്താല്‍ സമ്പന്നമായ ബിരിയാണിയാണ് ഇത്. മസാലകളോടൊപ്പം പച്ചമുളകിന്റെയും മല്ലി ഇലയും പുതിന ഇലയും ഒക്കെ ചേര്‍ക്കുമ്പോള്‍ പ്രത്യേക രുചിയും മണവുമാണ്.

സാഹി നവാബി ബിരിയാണി എങ്ങനെ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ബസുമതി റൈസ്- അര കിലോ(പകുതി വേവിച്ചത്)എല്ലില്ലാത്ത ഇറച്ചി (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്)തൈര്- 500 ഗ്രാംഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- അഞ്ച് ടീസ്പൂണ്‍പച്ചമുളക്- നാലെണ്ണംസവാള- അഞ്ചെണ്ണം(ചെറുതായി അരിഞ്ഞത്)നാരങ്ങാനീര്- കാല്‍ കപ്പ്മുളകുപൊടി- അര ടീസ്പൂണ്‍പെരുംജീരകം- ഒരു നുള്ള്മല്ലിയില അരിഞ്ഞത്- കുറച്ച്പുതിനയില അരിഞ്ഞത്- കുറച്ച്ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു -ഇവ മൂന്ന് കഷണങ്ങള്‍ വീതംവെജിറ്റബിള്‍ ഓയില്‍- രണ്ട് കപ്പ്നെയ്യ്- രണ്ട് ടീസ്പൂണ്‍ഉപ്പ്- പാകത്തിന്

Also Read:

Food
'അമ്പട പഹയാ, ഇജ്ജ് പേര്‍ഷ്യക്കാരനാ?' മൊഹബത്ത് നിറച്ചൊരു ബിരിയാണി കഥയിങ്ങനെ.....

തയ്യാറാക്കുന്ന വിധംഇഞ്ചി, വെളുത്തുളളി പേസ്റ്റും ഇറച്ചിയുംകൂടി തിരുമി യോജിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി സവാളയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇത് അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം മിക്സിയിലിട്ട് ചതച്ചെടുക്കാം. ഇനി ഇറച്ചിയിലേക്ക് ചതച്ച സവാളയുടെ പകുതി, തൈര്, മുളകുപൊടി, പച്ചമുളക് അരച്ചത്, ഏലയ്ക്ക, ജീരകം, കറുവാപ്പട്ട, പെരുംജീരകം, മല്ലിയില, പുതിനയില, ഉപ്പ്, എന്നിവ ചേര്‍ത്തിളക്കി വേവിക്കുക.

ഒരു പരന്ന പാത്രത്തിലേക്ക് പകുതി വേവിച്ച ചോറ് കുറച്ച് നിരത്തുക അതിനു മുകളിലേക്ക് അല്‍പ്പം നാരങ്ങാനീര്, നെയ്യ് , ചതച്ച സവാള ഇവ വിതറി വീണ്ടും വേവിച്ച ചോറ് ഒരു ലയര്‍ കൂടി ഇതിനു മുകളില്‍ നിരത്തുക. ശേഷം ചോറിനു മുകളിലായി ഇറച്ചിക്കൂട്ട് വച്ച് പാത്രം നന്നായി അടച്ച് ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക. മല്ലിയിലയും പുതിനയിലയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

Content Highlights :Nawabi Biryani is the biryani that originated from the kitchen of Nawabs i.e. Lucknow.

To advertise here,contact us