'20 ലക്ഷം വേണ്ട, 30 രൂപ മതി'; സിഇഒയെ തന്നെ ട്രോളി പരസ്യമിറക്കി സൊമാറ്റോ, കാത്തിരിക്കുന്നത് തകര്‍പ്പൻ ഓഫർ

നേരത്തെ സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു

വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സൊമാറ്റോ. സൊമാറ്റയുടെ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് പ്രോഗ്രാമിലേക്കായി സ്‌പെഷ്യല്‍ വീക്കെന്‍ഡ് ഓഫറാണ് സൊമാറ്റോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഓഫറിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് സൊമാറ്റോ ഉപയോഗിച്ച പരസ്യ വാചകമാണ്. '20 ലക്ഷം നല്‍കേണ്ട ആവശ്യമില്ല. സൊമാറ്റോ ഗോള്‍ഡിലേക്ക് ആറ് മാസത്തേക്ക് 30 രൂപ മാത്രം നല്‍കിയാല്‍ മതി', എന്ന പരസ്യ വാചകമാണ് സൊമാറ്റയുടെ ഓഫറിലെ പ്രധാന ആകര്‍ഷണം.

നേരത്തെ സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സ്റ്റാഫുകളുടെ ചീഫായി നിയമിക്കാന്‍ ഒരാളെ വേണമെന്നും എന്നാല്‍ ആ വ്യക്തി 20 ലക്ഷം രൂപ ഫീസായി നല്‍കണമെന്നുമായിരുന്നു അത്. പരാമര്‍ശം വിമര്‍ശനമായതിന് പിന്നാലെ താന്‍ ആ പണം വാങ്ങിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും ഫില്‍റ്റര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും പറഞ്ഞ് ദീപിന്ദര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

special offer for this weekend by chief of marketing staff pic.twitter.com/B8ZByFNvSv

ഈ വിമര്‍ശനത്തെ തന്നെ ടൂളാക്കിയാണ് സൊമാറ്റോയുടെ പുതിയ പരസ്യം. സൊമാറ്റയില്‍ ആറ് മാസത്തേക്ക് 30 രൂപയ്ക്ക് ഗോള്‍ഡ് സബ്‌സ്‌ക്രിപ്ഷനെടുത്താല്‍ 199ന് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ഈടാക്കില്ലെന്ന പുതിയ ഓഫറിന്റെ പരസ്യമാണിത്. മാത്രവുമല്ല സൊമാറ്റയുടെ പാര്‍ട്ണര്‍ റസ്റ്റോറന്റുകളില്‍ 30 ശതമാനം ഡിസ്‌കൗണ്ടുമുണ്ടാകും.

Also Read:

Travel
'അയ്യനെ കാണാം, വേറെയും അമ്പലങ്ങൾ സന്ദർശിക്കാം'; മണ്ഡലകാല സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്‍ആർടിസി

Content Highlights: Zomato ad about offer as trolling their CEO

To advertise here,contact us