യുകെയില്‍ ജങ്ക് ഫുഡ് പരസ്യ നിരോധനത്തിന്റെ പരിധിയില്‍ കഞ്ഞിയും; കാരണം ഇതാണ്

യുകെയിലെ പുതിയ ജങ്ക് ഫുഡ് പരസ്യ നിരോധനത്തില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കഞ്ഞിയെയും ഉള്‍പ്പെടുത്തി

യുകെയിലെ പുതിയ ജങ്ക് ഫുഡ് പരസ്യ നിരോധനത്തിന്റെ പരിധിയില്‍ കഞ്ഞിയെയും ഉള്‍പ്പെടുത്തി. കഞ്ഞിയില്‍ ധാരാളം ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് (ജിഐ) പോലുള്ളവ കൂട്ടിച്ചേര്‍ക്കുന്നു. ചില ബ്രാന്‍ഡുകളുടെ കഞ്ഞിയില്‍ പഞ്ചസാരയുടെ അളവും കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ കഞ്ഞിയും ഉള്‍പ്പെട്ടത്. ഓട്സ്, ഗ്രാനോള, മ്യൂസ്ലി തുടങ്ങിയ മധുരമുള്ള പ്രഭാതഭക്ഷണ ധാന്യങ്ങളും ഇതില്‍ നിർധിഷ്ട സമയത്തെ പരസ്യനിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നതിലൂടെയുണ്ടാകുന്ന ആസക്തി കുറയ്ക്കുന്നതിനും കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടിക്കൊരുങ്ങുന്നത്. നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജങ്ക് ഫുഡുകള്‍ ടൈപ്പ് 2 പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ശുദ്ധീകരിച്ച പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രംപെറ്റുകളിലും കഞ്ഞിയിലൊന്നും ഇത്തരത്തില്‍ പഞ്ചസാര അടങ്ങിയിട്ടില്ലെങ്കിലും അതില്‍ സ്വാദിനായി കൂട്ടിച്ചേര്‍ക്കുന്ന മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നാണ് കണ്ടെത്തല്‍.

Also Read:

Business
കൂടിയിട്ടില്ല, കുറഞ്ഞു തന്നെ; മാറ്റമില്ലാതെ സ്വര്‍ണവില

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡാറ്റ പ്രകാരം യുകെയില്‍ ഏകദേശം 10 കുട്ടികളില്‍ ഒരാള്‍ പൊണ്ണത്തടിയോടെയാണ് ജീവിക്കുന്നത്, അഞ്ച് വയസ്സിന് താഴെയുള്ള അഞ്ചില്‍ ഒരാള്‍ക്ക് അമിതമായ പഞ്ചസാര ഉപഭോഗം കാരണം പല്ലുകള്‍ നശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ആരോഗ്യക്കുറവ്' എന്ന് സര്‍ക്കാര്‍ തരംതിരിക്കുന്ന ഭക്ഷണങ്ങള്‍ നിരോധനത്തിന് കീഴില്‍ വരും. മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത്തരത്തില്‍ 2021ല്‍ ഒരു നടപടി കൊണ്ടുവന്നിരുന്നു. 2025 മുതല്‍ യുകെയില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ആരോഗ്യക്കുറവ്' എന്ന് സര്‍ക്കാര്‍ തരംതിരിക്കുന്ന ഭക്ഷണങ്ങള്‍ പരസ്യ നിരോധനത്തിന് കീഴില്‍ വരും.

Content Highlights: Porridge and crumpets included in new junk food ad ban

To advertise here,contact us