അമിതവണ്ണം കാരണമുള്ള വിഷാദമാണോ നിങ്ങളുടെ പ്രശ്നം? പേടിക്കേണ്ടേ, ഭക്ഷണക്രമത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി

വർദ്ധിച്ചുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം

‌അമിതവണ്ണം കാരണം ഉത്കണ്ഠയും വിഷാദവും ബാധിക്കുന്നവരാണോ നിങ്ങൾ… ചില ആഹാര ക്രമങ്ങൾ കൊണ്ട് ഇത് നിയന്ത്രിക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ ഇത് അറിഞ്ഞ് വച്ചോളൂ. അമിതവണ്ണമുള്ളവരിൽ കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള ഭക്ഷണക്രമം മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വെറും 15 ദിവസത്തിനുള്ളിൽ ഇത്തരം ഉത്കണ്ഠയും വിഷാദവും ഗണ്യമായി കുറയ്ക്കാൻ അത്തരമൊരു ഭക്ഷണക്രമത്തിന് കഴിയുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ​ ഇത്തരം ഉത്കണ്ഠ ഉള്ളവരെ രണ്ട് രീതിയിലാണ് തരം തിരിച്ചിരിക്കുന്നത്.

  • ഇൻ്റർവെൻഷൻ ഗ്രൂപ്പ്: വർദ്ധിച്ച പ്രോട്ടീൻ ശതമാനം ഉപയോ​ഗിച്ച് കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടർന്നവർ
  • കൺട്രോൾ ഗ്രൂപ്പ്: സാധാരണ പ്രോട്ടീൻ ലെവലുകളുള്ള കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുന്നവർ

ഇത്തരത്തിലുള്ളവരെ നിരീക്ഷിക്കാന്‍ ഗവേഷകർ ബ്ലോക്ക് സ്‌ട്രാറ്റിഫിക്കേഷൻ ഉപയോഗിച്ചു. പുരോഗതി ട്രാക്കുചെയ്യുന്നതിന് 15, 30, 60 ദിവസങ്ങളുടെ ഇടവേളകളിൽ മാനസികവും ശാരീരികവുമായ അവരുടെ മാറ്റങ്ങളെ വിലയിരുത്തി.

Also Read:

Health
ദിവസവും രാവിലെ മല്ലി വെള്ളം കുടിച്ചാലോ!! ഗുണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

പഠനത്തിൽ ഉണ്ടായ പ്രധാന കണ്ടെത്തലുകൾ

ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കലോറി ഭക്ഷണക്രമം പിന്തുടരുന്ന ഇൻ്റർവെൻഷൻ ഗ്രൂപ്പിലെ ആളുകൾക്ക് മാനസികാരോഗ്യത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായതായി പഠനം കണ്ടെത്തി. 15 ദിവസങ്ങളിൽ ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങളിൽ ഗണ്യമായ കുറവുകൾ ഉണ്ടെന്ന് കണ്ടെത്തി. 30 മുതൽ 60 ദിവസങ്ങളിൽ കൺട്രോൾ ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അവയില്‍ പങ്കെടുക്കുന്നവർ കുറഞ്ഞ സ്ട്രെസ് സ്കോറുകളും റിപ്പോർട്ട് ചെയ്തു. ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതിലൂടെ, കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള ഭക്ഷണക്രമം മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശാരീരികവും മാനസികവുമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പഠനങ്ങൾ തെളിവാണ്.

Also Read:

Life Style
ചെസ് വെറുമൊരു കായികവിനോദമാണെന്ന് കരുതല്ലേ; ആരോഗ്യഗുണങ്ങള്‍ അമ്പരപ്പിക്കുന്നതാണ്

എന്തുകൊണ്ടാണ് അമിതവണ്ണം ?

‌വർദ്ധിച്ചുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം. ലോകാരോഗ്യ സംഘടന പ്രകാരം ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു കാര്യമാണ് . കൂടാതെ ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ അപകടങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. വേൾഡ് ഒബിസിറ്റി അറ്റ്ലസ് 2023 പ്രവചിക്കുന്നത് 2035 ആകുമ്പോഴേക്കും 4 ബില്ല്യണിലധികം ആളുകൾ അഥവാ ആഗോള ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആയിരിക്കും എന്നാണ്. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന അസാധാരണമായ കൊഴുപ്പ് ശേഖരണം എന്നാണ് അമിതവണ്ണത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഇത് സാധാരണയായി ബോഡി മാസ് ഇൻഡക്‌സ് ഉപയോഗിച്ചാണ് അളക്കുന്നത്. ബിഎംഐ 30 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ അത് അമിതവണ്ണത്തെ സൂചിപ്പിക്കുന്നു.

Also Read:

Life Style
ചെസ് വെറുമൊരു കായികവിനോദമാണെന്ന് കരുതല്ലേ; ആരോഗ്യഗുണങ്ങള്‍ അമ്പരപ്പിക്കുന്നതാണ്

അമിതവണ്ണത്തിൻ്റെ കാരണങ്ങളും അതിൻ്റെ ലക്ഷണങ്ങളും

ജനിതകശാസ്ത്രം: കുടുംബത്തിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നത്.

ജീവിതശൈലി: ഭക്ഷണശീലങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.

മാനസിക ഘടകങ്ങൾ: സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം.

ആരോഗ്യ അവസ്ഥകൾ: ഹോർമോൺ അസന്തുലിതാവസ്ഥയും ചില മരുന്നുകളുടെ ഉപയോ​ഗം

ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്, സന്ധി വേദന, ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ എന്നിവ അമിതവണ്ണത്തിൻ്റ ലക്ഷണങ്ങളാണ്.

Content Highlight: A study published in Nutritional Neuroscience reveals that a low-calorie, high-protein diet significantly reduces anxiety and depression symptoms in obese people within 15 days. Conducted in Iran, the study shows the potential of dietary interventions in improving mental health.

To advertise here,contact us