ബജറ്റ് 2025-2026: ബിഹാറില്‍ മഖാന ബോര്‍ഡ്; എങ്ങനെ താമരവിത്ത് ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണമായി മാറി?

അറിയാം മഖാന എന്താണെന്ന്?

2025-2026 യൂണിയന്‍ ബജറ്റില്‍ ബിഹാറില്‍ മഖാന ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എങ്ങനെയാണ് മഖാന വളരെ പെട്ടെന്ന് ഇന്ത്യയിലെ ഒരു ജനപ്രിയഭക്ഷണമായി മാറിയത്? സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും നമ്മള്‍ സാധാരണയായി ഇപ്പോള്‍ കാണുന്ന ഒരു സാധനമാണ് മഖാന എന്നത്. എന്നാല്‍ എന്താണ് മഖാന എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഫ്‌ലേവര്‍ ചേര്‍ത്തും ഫ്‌ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കും.ഫോക്‌സ് നട്ട് അല്ലെങ്കില്‍ താമര വിത്ത് എന്നും ഇത് അറിയപ്പെടുന്നു. പോഷകങ്ങളാല്‍ സമ്പുഷ്ടമായ മഖാന നിരവധി ആരോഗ്യഗുണങ്ങള്‍ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

Also Read:

National
LIVE BLOG: സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മഖാനയിലെ ഫൈബറും പ്രോട്ടീനും വയര്‍ നിറഞ്ഞതു പോലെ അനുഭവപ്പെടാനും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ഹൃദയ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

മഖാനയില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. ഇത് ഹൃദയാരോഗ്യമുള്ള ലഘുഭക്ഷണം ആക്കി മാറ്റുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

മഖാനയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും

പ്രോട്ടീനുകളാല്‍ സമ്പന്നമാണ്

പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മഖാന. പ്രോട്ടീന്‍ മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് ഫൈബര്‍ പൊട്ടാസ്യം മഗ്‌നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കലോറി കുറവാണ്

പൂരക സാന്ദ്രമാണെങ്കിലും മഖാനയില്‍ കലോറിയുടെ അളവ് താരതമ്യേന കുറവാണ്. ഇത് ആരോഗ്യകരമായ ഒരു ലഘു ഭക്ഷണ ഓപ്ഷന്‍ ആക്കി ഇതിനെ മാറ്റുന്നു.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് മഖാന

കോശങ്ങളുടെ നാശത്തില്‍ നിന്നും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി മഖാനയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഖാന കഴിക്കുന്നത് നിങ്ങളെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Content Highlights: Nirmala Sitharaman announces Makhana Board in Bihar; know the many benefits of foxnuts

To advertise here,contact us