രുചിയൂറും പൈനാപ്പിള്‍ പായസം

കൈതച്ചക്ക സുലഭമായി കിട്ടുന്ന സമയമല്ലേ... ഒരു കിടിലന്‍ പായസം തയ്യാറാക്കിയാലോ....

പൈനാപ്പിള്‍ പായസം

ആവശ്യമുള്ള സാധനങ്ങള്‍

കൈതച്ചക്ക - ഒരെണ്ണം വലുത് (നന്നായി പഴുത്തത്)ശര്‍ക്കര- 300 ഗ്രാംതേങ്ങ- ഒന്നര മുറി (അര കപ്പ് ഒന്നാം പാലും, ഒരു കപ്പ് രണ്ടാം പാലും ഒന്നര കപ്പ് മൂന്നാം പാലും തയ്യാറാക്കുക)നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍അണ്ടിപ്പരിപ്പ്- പത്തെണ്ണംകിസ്മിസ്- പത്തെണ്ണം

ചുക്ക്- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)ജീരകം- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)ഏലയ്ക്ക- കാല്‍ ടീസ്പൂണ്‍(പൊടിച്ചത്)തേങ്ങാക്കൊത്ത്- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ തൊലി മുഴുവന്‍ കളഞ്ഞ് അതിന്റെ കറുത്ത ഭാഗങ്ങളും കളഞ്ഞ് ചെറിയ കഷണങ്ങളായി കൊത്തിയരിയുക. ഇത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക. പായസം ഉണ്ടാക്കേണ്ട പാത്രത്തിലേക്ക് കൈതച്ചക്ക ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം ശര്‍ക്കര പാനിയാക്കി അതിലേക്ക് ഒഴിക്കുക. കുറുകി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്തിളക്കുക. അത് തിളയ്ക്കുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കി വച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് പൊടിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ വിതറി യോജിപ്പിക്കുക. നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തിന് മുകളില്‍ ഒഴിച്ച് വിളമ്പാം.

Content Highlights : Let's see how to prepare delicious pineapple payasam

To advertise here,contact us