രുചിയേറും വിഭവങ്ങൾ... ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷ്യ നഗരങ്ങളിൽ ഇടം പിടിച്ച് മുംബൈ

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ മുംബൈ എട്ടാം സ്ഥാനത്തായിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച 20 ഫുഡ് സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച് മുംബൈ. പട്ടികയില്‍ 14-ാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ മുംബൈ എട്ടാം സ്ഥാനത്തായിരുന്നു.

ടൈം ഔട്ട് നടത്തിയ സര്‍വേ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മുംബൈ ഇടംപിടിച്ചിരിക്കുന്നത്. തെക്കന്‍ സവേരി ബസാര്‍ മുതല്‍ വടക്ക് ഘാട്‌കോപ്പര്‍ വരെ നീണ്ടുകിടക്കുന്ന മുംബൈയിലെ തെരുവ് ഭക്ഷണങ്ങള്‍ വളരെ വേഗത്തിലും തൃപ്തികരമായും ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലങ്ങളായി ടൈം ഔട്ട് എടുത്തുകാട്ടി. രുചികരമായ ചാട്ട്, ജംബോ സാന്‍വിച്ചുകള്‍, പച്ചക്കറികളാൽ സമ്പന്നമായ പിസകൾ എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണുള്ളത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ന്യൂ ഓര്‍ലിയാന്‍സും രണ്ടാമത് ബാങ്കോക്കും മൂന്നാമത് കൊളംബിയയിലെ മെഡെലിനുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ടൈം ഔട്ട് പ്രകാരം, 2025-ലെ ലോകത്തിലെ ഏറ്റവും മികച്ച 20 ഭക്ഷ്യ നഗരങ്ങള്‍ ഇതാ

1.ന്യൂ ഓര്‍ലിയന്‍സ്, യുഎസ്എ

2.ബാങ്കോക്ക്, തായ്ലന്‍ഡ്

3.മെഡെലിന്‍, കൊളംബിയ

4.കേപ് ടൗണ്‍, ദക്ഷിണാഫ്രിക്ക

5.മാഡ്രിഡ്, സ്‌പെയിന്‍

6.മെക്‌സിക്കോ സിറ്റി, മെക്‌സിക്കോ

7.ലാഗോസ്, നൈജീരിയ

8.ഷാങ്ഹായ്, ചൈന

9.പാരീസ്, ഫ്രാന്‍സ്

10.ടോക്കിയോ, ജപ്പാന്‍

11.മാരാകേഷ്, മൊറോക്കോ

12.ലിമ, പെറു

13.റിയാദ്, സൗദി അറേബ്യ

14.മുംബൈ, ഇന്ത്യ

15.അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

16.കെയ്റോ, ഈജിപ്ത്

17.പോര്‍ട്ടോ, പോര്‍ച്ചുഗല്‍

18.മോണ്‍ട്രിയല്‍, കാനഡ

19.നേപ്പിള്‍സ്, ഇറ്റലി

20.സാന്‍ ജോസ്, കോസ്റ്റാറിക്ക

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളില്‍ സര്‍വേ നടത്തിയാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് ടൈം ഔട്ട് റിപ്പോർട്ട് ചെയ്യുന്നു. ഗുണനിലവാരം, താങ്ങാനാവുന്ന വില എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയത്. ഓരോ രാജ്യത്ത് നിന്നും ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ നഗരം മാത്രമാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Content Highlights: Mumbai Ranked 14th Best Food City In The World, Khau Gallis Get A Mention

To advertise here,contact us