നല്ല വെളിച്ചെണ്ണയില്‍ മൊരിയിച്ചെടുത്ത ഉണ്ണിയപ്പവും സുഖിയനും

ചായക്കടയിലെ ചില്ലലമാരയിലെ ഉണ്ണിയപ്പവും സുഖിയനും കുറച്ചൊന്നുമല്ല നമ്മളെ മോഹിപ്പിച്ചിട്ടുളളത്.

ഉണ്ണിയപ്പം

ആവശ്യമുള്ള സാധനങ്ങള്‍അരിപ്പൊടി - ഒരു കപ്പ്പാളയന്‍കോടന്‍ പഴം-രണ്ടെണ്ണംതേങ്ങ-ഒരു കപ്പ്ശര്‍ക്കര -അര കപ്പ്ഏലയ്ക്ക പൊടിച്ചത്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ഉരുക്കി പാനിയാക്കി അരിപ്പൊടിയില്‍ ഒഴിക്കുക. കൈ കൊണ്ട് തേങ്ങ നന്നായി തിരുമിയ ശേഷം ഇതിലേക്ക് യോജിപ്പിക്കുക. കട്ട കെട്ടാതെ ഇളക്കിയ ശേഷം ഇതിലേക്ക് പാളയന്‍കോടന്‍ പഴം ഞെരടി ചേര്‍ക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. എല്ലാംകൂടി കൈ കൊണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ യോജിപ്പിക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ മാവ് കോരിയൊഴിക്കുക. മൂത്തുവരുമ്പോള്‍ കോരിയെടുക്കാം.

സുഖിയന്‍

ആവശ്യമുള്ള സാധനങ്ങള്‍

ചെറുപയര്‍ വേവിച്ചത് -രണ്ട് കപ്പ്ശര്‍ക്കര -ഒരു കപ്പ്എലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍അണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് - കാല്‍ കപ്പ്നെയ്യ് -ഒന്നര ടീസ്പൂണ്‍അരിപ്പൊടി-അരകപ്പ്മൈദ- അര കപ്പ്വെള്ളം, ഉപ്പ്- ആവശ്യത്തിന്

തയ്യാറാകുന്ന വിധം

ശര്‍ക്കര ഉരുക്കി പാനിയാക്കിയ ശേഷം തേങ്ങ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച പയര്‍,നെയ്യ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് കുഴഞ്ഞുപോകാതെ ഇളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേര്‍ത്ത് കലക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കിയ ശേഷം ഓരോ ചെറുപയര്‍ ഉരുളകളും ഇതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക.

Content Highlights: Unniyappam and Sukhian fried in good coconut oil

To advertise here,contact us