ചെറുതായൊന്ന് വഴിതെറ്റിയെങ്കിലെന്താ… നവ്യയ്ക്ക് കിട്ടിയത് നല്ല അടിപൊളി പഴംപൊരിയും ബീഫും

ഭക്ഷണത്തിന്റെ സ്വാദ് അതിഗംഭീരമാണെന്നും നവ്യ പറയുന്നു

dot image

നിരവധി ആളുകളുടെ ഇഷ്ട കോമ്പിനേഷനാണ് പഴംപൊരിയും ബീഫും. യാത്രയ്ക്കിടെ വഴി തെറ്റിയെങ്കിലും 'അതിഗംഭീരമായ' കോമ്പോ കഴിക്കാനായതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. കുടുംബവുമൊത്തുള്ള യാത്രയ്ക്കിടെ 'മോഹന്‍ചേട്ടന്റെ ചായക്കട'യിലാണ് നവ്യ എത്തിയത്.

തേക്കടിയില്‍ നിന്ന് വരവെയാണ് വഴി തെറ്റിയതെന്ന് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വഴിതെറ്റിയെങ്കിലും മകന്‍ കണ്ണന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന മോഹന്‍ചേട്ടന്റെ ചായക്കടയില്‍ എത്തി. ഭക്ഷണത്തിന്റെ സ്വാദ് അതിഗംഭീരമാണെന്നും നവ്യ പറയുന്നു. ഇതിന്റെ വീഡിയോയും നവ്യ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'തേക്കടിയില്‍ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി. അതുകൊണ്ട് ഭാഗ്യവശാല്‍ ഇന്‍സ്റ്റഗ്രാം വൈറലായ കണ്ണന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന മോഹന്‍ചേട്ടന്റെ ചായക്കട എത്തി.

മസ്റ്റ് ട്രൈ, പഴംപൊരി ബീഫ് കറി, നാടന്‍ ചായ

ഫുഡിന്റെ സ്വാദ് അതിഗംഭീരം. മോന്‍ചേട്ടന്റെയും സഹോദരന്റെയും പെരുമാറ്റം, സ്‌നേഹം, എല്ലാകൊണ്ടും സന്തോഷമായി.'

Content Highlights: Actress Navya Nair Shares Her Food Experience

dot image
To advertise here,contact us
dot image