രുചികരമായ ഉണക്കച്ചെമ്മീന് തോരന് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്പച്ച മാങ്ങ - 3 എണ്ണം (തൊലികളയാതെ ചെറിയ കഷണങ്ങളാക്കിയത് )ഉണക്ക ചെമ്മീന് - 1/4 കിലോസവാള - 1 എണ്ണം (നീളത്തില് അരിഞ്ഞത് )ചെറിയ ഉള്ളി -1 കപ്പ് (ചെറുതായി അരിഞ്ഞത് )വെളുത്തുള്ളി - 10 അല്ലിപച്ചമുളക് - 4,5 എണ്ണം (നീളത്തില് അരിഞ്ഞത് )തേങ്ങ ചിരകിയത് - 1/2 കപ്പ്ജിരകം - 1/2 ടിസ്പൂണ്മുളക്പൊടി - 1 ടിസ്പൂണ്മല്ലിപൊടി 1 ടിസ്പൂണ്മഞ്ഞള്പൊടി - 1/2 ടിസ്പൂണ്കറിവേപ്പില - ആവശ്യത്തിന്വറ്റല്മുളക് - 2 , 3 എണ്ണംവെളിച്ചെണ്ണ - ആവശ്യത്തിന്ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധംതേങ്ങ ചിരകിയതും ജീരകവും, മുളക് പൊടിയും , മല്ലിപൊടിയും, വെളുത്തുള്ളിയും , മഞ്ഞളും അരകല്ലിലോ / മിക്സിയിലൊ ചതച്ച് എടുക്കുക.
ഫ്രയിംഗ് പാനില് 2 ടീസ്പൂണ് വെളിച്ചെണ്ണ ഒഴിച്ച് വറ്റല് മുളക്, കടുക് അതില് തന്നെ ഉണക്ക കൊഞ്ച് കൂടി വറുത്ത് എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി ഇട്ട് ഗോള്ഡന് കളര് ആകും വരെ വഴറ്റുക. അതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള് തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് ഉപ്പ് ചേര്ത്ത് പച്ചമുളക്, സവാള, പച്ച മാങ്ങ കഷ്ണം കൂടി ചേര്ത്ത് ഇളക്കി വറ്റിച്ചെടുക്കാം. കുറച്ച് വെളിച്ചെണ്ണയും മുകളിലൊഴിച്ച് കറിവേപ്പിലയും വിതറി വിളമ്പാം.
Content Highlights :It's mango season. If you have some nice green mangoes and some dried shrimp, you can make a spicy curry