തിളപ്പിക്കാതെ പാല് കുടിക്കാറുണ്ടോ? ഈ രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു!

പാല് തിളപ്പിക്കാതെ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ കാത്തിരിക്കുന്നത് രോഗങ്ങളാണ്

ശുദ്ധമായ പാല് ,അപ്പോള്‍ കറന്നെടുക്കുന്ന പാല് എന്നൊക്കെ കേള്‍ക്കാന്‍ നല്ലതാണ്. പക്ഷേ പച്ച പാല് കുടിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ്. ശുദ്ധീകരിക്കാത്ത പാല് ബാക്ടീരിയകള്‍ മൂലമുള്ള ഗുരുതരമായ ഭഷ്യവിഷബാധയുള്‍പ്പടെയുണ്ടാക്കുന്നു. പശുവില്‍നിന്നോ ആടില്‍ നിന്നോ ലഭിക്കുന്ന പാസ്ചറൈസ് (രോഗാണുക്കളെ നശിപ്പിക്കുന്ന ചൂടാക്കല്‍)ചെയ്യാത്ത പാല് കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെയാണ്.

ബാക്ടീരിയല്‍ അണുബാധയും ഭക്ഷ്യവിഷബാധയും

സാല്‍മൊണെല്ല, ഇ.കോളി, കാംപിലോ ബാക്ടര്‍ മുതലായ അപകടകാരിയായ ബാക്ടീരിയകളുടെ വാഹകനാണ് പാസ്ചറൈസ് ചെയ്യാത്ത പാല്. ഇത്തരത്തിലുള്ള പാല് കുടിക്കുന്നത് വയറുവേദന, പനി, ഓക്കാനം, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇ.കോളി ബാക്ടീരിയ മൂത്രാശയ അണുബാധ ഉണ്ടാക്കുന്നു. അങ്ങനെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ലഭിക്കുന്ന ഉപദേശങ്ങളിലൊന്നാണ് ' പാല് കുടിക്കണം കേട്ടോ,അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം ഉണ്ടാവട്ടെ' എന്നൊക്കെ. എന്നാല്‍ കൂടുതല്‍ പോഷകം ലഭിക്കുമെന്ന് കരുതി കറന്നെടുത്തുകൊണ്ടുവരുന്ന പാല്‍ അങ്ങനെതന്നെ കുടിക്കരുതേ. തിളപ്പിക്കാത്ത പാലിലുള്ള ലിസ്റ്റീരിയോസിസ് ഗര്‍ഭം അലസല്‍, നേരത്തെയുള്ള പ്രസവം തുടങ്ങി ഗുരുതരമായ ഗര്‍ഭാശയ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു. ഈ വൈറസ് ഗര്‍ഭസ്ഥ ശിശുവില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

Also Read:

Food
ഭക്ഷണപദാര്‍ത്ഥങ്ങളുടെ എക്‌സ്പയറി ഡേറ്റ് കാര്യമാക്കാറില്ലേ? വലിയ അപകടമാണ് കാത്തിരിക്കുന്നത്

പ്രതിരോധശേഷി കുറഞ്ഞവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങള്‍

അവയവങ്ങള്‍ മാറ്റിവച്ചവര്‍, എച്ച് ഐ വി ബാധിച്ചവര്‍, പ്രായമായവര്‍ തുടങ്ങി ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് അംസംസ്‌കൃ പാലില്‍ നിന്ന് വലിയ രീതിയില്‍ അണുബാധ ഉണ്ടാകുന്നു. മരണത്തിന് വരെ കാരണമാകും.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍

അസംസ്‌കൃത പാല് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഗുരുതരമായ ഗില്ലിന്‍ബാരെ സിന്‍ഡ്രോം (ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ്വ രോഗം), പക്ഷാഘാതം ഇവയ്ക്ക് വരെ കാരണമാകും.

ചെറിയ കുട്ടികളെ ബാധിക്കുന്നത് കൂടുതല്‍ ദോഷകരമായി

തിളപ്പിക്കാത്ത പാല് കുടിക്കുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്. അസംസ്‌കൃത പാലില്‍ നിന്നുള്ള ഭക്ഷ്യജന്യ രോഗങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും വളരെയധികം ദോഷകരമായി ബാധിക്കുന്നു.

എന്താണ് പാസ്ചറൈസേഷന്‍

ശാസ്ത്രജ്ഞനായ ലൂയി പാസ്ചറിന്റെ പേരിലുളള ഒരു പ്രക്രിയയാണ് പാസ്ചറൈസേഷന്‍. ഒരു പ്രത്യേക ഊഷ്മാവില്‍ പാല് തിളപ്പിക്കുകയും ദോഷകരമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. അംസംസ്‌കൃത പാലില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്ന് പറയുമെങ്കിലും പാസ്ചറൈസേഷന്‍ ചെയ്യുന്നത് അതിനെക്കാള്‍ ഗുണകരമാണ്.

Content Highlights :Are you a person who likes to drink unboiled milk but diseases await you?

To advertise here,contact us