മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം

കാല്‍സ്യത്തിന്റെ കുറവ് കണ്ടെത്താനുളള ആറ് മാര്‍ഗ്ഗങ്ങള്‍, ഒപ്പം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള വഴികളും അറിയാം

കാല്‍സ്യത്തിന്റെ കുറവ് ശാരീരികവും മാനസികവുമായ പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത് നേരത്തെ കണ്ടെത്തുന്നതിലൂടെ ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളില്‍ പലര്‍ക്കും നഖങ്ങള്‍ പൊട്ടുകയും, പേശിവലിവ് ഉണ്ടായി വേദനയുണ്ടാവുകയും അസ്ഥിക്ക് ഒടിവും വേദനയുണ്ടാവുകയുമൊക്കെ ചെയ്യാറുണ്ടോ. എന്നാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലുകളുടെയും പേശികളുടേയും ആരോഗ്യത്തിന് മാത്രമല്ല നാഡികളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങി മാനസികാവസ്ഥയെ വരെ ബാധിക്കാന്‍ കാല്‍സ്യത്തിന് സാധിക്കും.

എന്തൊക്കെയാണ് നിങ്ങള്‍ക്ക് കാല്‍സ്യക്കുറവുണ്ടെന്നതിന് ശരീരം കാണിച്ചുതരുന്ന അടയാളങ്ങള്‍

കൈവിരലുകളിലോ കാല്‍വിരലുകളിലോ ഉള്ള വിറയല്‍

കൈകാല്‍ വിരലുകളില്‍ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ് പരസ്‌തേഷ്യ. അതായത് തരിപ്പും ഇക്കിളി , മരവിപ്പ്, ചര്‍മ്മത്തില്‍ എന്തോ ഇഴയുന്നതുപോലെ തോന്നുക ഇങ്ങനെയുളള അനുഭവങ്ങള്‍. ഇത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. നാഡീ സിഗനലുകള്‍ക്ക് കാല്‍സ്യം നിര്‍ണ്ണായകമായതുകൊണ്ടാണ് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.

കാരണമില്ലാതെയുള്ള ക്ഷീണംവ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ക്ഷീണം കാല്‍സ്യത്തിന്റെ കുറവുകൊണ്ട് സംഭവിക്കുന്നതാവാം. കാല്‍സ്യം കുറവുള്ള ആളുകളില്‍ ആവശ്യത്തിന് വിശ്രമം ഉണ്ടെങ്കിലും പലപ്പോഴും ക്ഷീണം അനുഭവപ്പെടും.

ഭക്ഷണം വിഴുങ്ങാനുളള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തൊണ്ടയില്‍ മുറുക്കം പോലെ അനുഭവപ്പെട്ടാല്‍ അത് കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. കാല്‍സ്യം അന്നനാളം ഉള്‍പ്പടെയുളള പേശികളുടെ സങ്കോചത്തെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ലക്ഷണത്തെ പറയുന്ന പേരാണ് ഡിസ്ഫാഗിയ. ഈ അവസ്ഥ ദഹനത്തെ തടസ്സപ്പെടുത്തുകയും പോഷകങ്ങളുടെ ആഗീരണത്തെ ബാധിക്കുകയും കാലക്രമേണ കാല്‍സ്യത്തിന്റെ കുറവിന് കാരണമാവുകയും ചെയ്യും.

Also Read:

Health
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയാസീഡ്‌സ്; അറിയാം ഗുണവും ദോഷവും

ദന്ത പ്രശ്‌നങ്ങള്‍നല്ലവണ്ണം ശുചിയായി പല്ല് വ്യത്തിയാക്കിയാലും കാല്‍സ്യത്തിന്റെ അഭാവംകൊണ്ട് പല ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.പല്ല് സെന്‍സിറ്റീവാകുകയും, പോടുകള്‍ ഉണ്ടാവുകയും മോണയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഉത്കണ്ഠകാല്‍സ്യത്തിന്റെ അളവ് മാനസിക ആരോഗ്യത്തെയും ബാധിക്കും. ഇത് ദേഷ്യവും ഉത്കണ്ഠയും ഉണ്ടാക്കിയേക്കാം. വൈകാരികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഹോര്‍മോണുകളേയും ന്യൂറോ ട്രാന്‍സ്മിറ്ററുകളേയും നിയന്ത്രിക്കാന്‍ കാല്‍സ്യം സഹായിക്കുന്നതുകൊണ്ടാണ് കാല്‍സ്യത്തിന്റെ കുറവ് മാനസികാവസ്ഥയെ ബാധിക്കുന്നത്.

ചര്‍മ്മത്തിന്റെ വരള്‍ച്ചവരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മം കാല്‍സ്യത്തിന്റെ കുറഞ്ഞ അളവിനെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ചര്‍മ്മം വരണ്ടിരിക്കും.

കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ പരിഹരിക്കാം

പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, ബദാം, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍ എന്നിവ കാല്‍സ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.

വിറ്റാമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യം കൂടുതലായി ആഗീരണം ചെയ്യാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കുക. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത് കാൽസ്യം ലഭിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ്.

ഭക്ഷണത്തിലെ മാറ്റങ്ങള്‍ കൊണ്ട് പരിഹാരമാകുന്നില്ലെങ്കില്‍ കാല്‍സ്യം സപ്ലിമെന്റുകളും വൈറ്റമിന്‍ ഡി തുടങ്ങിയവയൊക്കെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ സപ്ലിമെന്റുകളും വൈറ്റമിൻ ഡിയുമൊക്കെ ഡോക്ടർമാരുടെ ഉപദോശ നിർദ്ദേശത്തെ വേണം കഴിക്കാൻ.

Content Highlights: Detect Calcium Deficiency, How to correct Calcium Deficiency, Healthy Diet

To advertise here,contact us