നിങ്ങളുടെ കൈകള്‍ ശുദ്ധമല്ലേ? ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതരും

കൈകള്‍ വൃത്തിയുളളതല്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്

കൈകള്‍ വൃത്തിയുളളതല്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മെ ബാധിക്കും. നമ്മുടെ മുഖത്തും ശരീരത്തിലും ഒക്കെ ഇതിന്റെ അടയാളങ്ങള്‍ ഉണ്ടാകും.

കണ്ണുകളിലെ അണുബാധ

ഇടയ്ക്കിടയ്‌ക്കോ വിട്ടുമാറാതെയോ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാവാറുളളവരാണോ നിങ്ങള്‍. എന്നാല്‍ അതിനൊരു കാരണം കൈകള്‍ക്ക് വൃത്തിയില്ലാത്തതാവാം. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് കണ്ണ് തിരുമ്മുന്നത് രോഗകാരികളായ ബാക്ടീരിയയും അണുക്കളും പരക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് കണ്ണുകളില്‍ ചുവപ്പ്, അസ്വസ്ഥത ഇവയുണ്ടാകുന്നു. പിങ്ക് ഐ അല്ലെങ്കില്‍ കണ്‍ജന്റിവിറ്റീസ് ആണ് ഇതുമൂലം സാധാരണയായി കണ്ടുവരുന്ന അണുബാധ.

ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ

ശരീരത്തില്‍ മുറിവുകളും മറ്റും ഉണ്ടെങ്കില്‍ വൃത്തിയില്ലാത്ത കൈകളില്‍ നിന്ന് അതിലേക്ക് അണുക്കള്‍ പകരുകയും അതുവഴി അണുബാധയും നീര്‍വീക്കവും ഉണ്ടാവുകയും ചെയ്യും.

ജലദോഷം, പനി

കഴുകാത്ത കൈകൊണ്ട് വായിലോ മൂക്കിലോ സ്പര്‍ശിക്കുന്നത് വൈറസും ബാക്ടീരിയകളും ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുന്നു. അതുകൊണ്ടുതന്നെ ജലദോഷം, പനി അല്ലെങ്കില്‍ മറ്റ് അണുബാധകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ചുണ്ടുകളിലെ വിണ്ടുകീറല്‍

വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് ചുണ്ടുകളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ അഴുക്കും ബാക്ടീരിയയും പറ്റിപ്പിടിച്ച് വരള്‍ച്ചയ്ക്കും അണുബാധകള്‍ക്കും കാരണമാകും.ചുണ്ടിലെ ചര്‍മ്മം അങ്ങേയറ്റം സെന്‍സിറ്റീവ് ആയതുകൊണ്ട് എളുപ്പത്തില്‍ അണുക്കള്‍ പകരും.

നഖത്തിലെ അണുബാധ

കഴുകാത്ത കൈകള്‍ നഖങ്ങള്‍ക്കിടയില്‍ അണുക്കള്‍ ഉണ്ടാകാന്‍ കാരണമായേക്കും. ഇത് ദോഷകരമായ ബാക്ടീരിയയും ഫംഗസുകളും വളരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നഖങ്ങള്‍ക്ക് ചുവപ്പുനിറം,നീര്‍വീക്കം, വേദന എന്നിവയൊക്കെ ഉണ്ടാവാം.

ഇടയ്ക്കിടെ വരുന്ന മുഖക്കുരു

വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിച്ചാല്‍ ഇടയ്ക്കിടെ മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മ്മത്തില്‍ അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടാനിടയാകും. അതുമൂലം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും പൊട്ടല്‍ ഉണ്ടാവുകയും ചെയ്യും.

വയറിലെ അസ്വസ്ഥത

അഴുക്കുപിടിച്ച കൈകള്‍ രോഗകാരണമായ ബാക്ടീരിയയെ ഭക്ഷണത്തിലേക്ക് നേരിട്ടോ, വായിലേക്കോ പകരാന്‍ അനുവദിക്കുകയോ ഇത് ഭക്ഷ്യവിഷബാധ, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും.

ശരീരദുര്‍ഗന്ധം

വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് വസ്ത്രത്തില്‍ തൊടുകയോ ശരീരത്തില്‍ തൊടുകയോ ചെയ്യുമ്പോള്‍ ശരീര ദുര്‍ഗന്ധം വ്യാപിക്കാന്‍ കാരണമാകുന്ന ബാക്ടീരിയകള്‍ വിയര്‍പ്പ് ശേഖരിക്കുന്ന സ്ഥലങ്ങളില്‍ വളരുന്നു. ഇത് അസുഖകരമായ ദുര്‍ഗന്ധത്തിലേക്ക് നയിക്കുന്നു. വൃത്തിയായി കൈകഴുകി സൂക്ഷിക്കുന്നത് ശരീരദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

Content Highlights :If your hands are not clean, you are going to have various health problems

To advertise here,contact us