രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുത്തുവേദനയുണ്ടോ? വിഷമിക്കേണ്ട... പരിഹാരമുണ്ട്

ഉറക്കമെഴുന്നേല്‍ക്കുമ്പോഴുള്ള കഴുത്തുവേദനയും പുറംവേദയും മൂലം കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍

ദിവസം ആരംഭിക്കുന്നത് ചെറിയ ചില വ്യായാമങ്ങള്‍ കൊണ്ടാണെങ്കില്‍ അത് ശരീരത്തിന്റെ സ്റ്റിഫ്‌നസിനെ കുറയ്ക്കുകയും വേദനകള്‍ക്ക് ശമനമുണ്ടാക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിലെ മൊബൈല്‍ സന്ധികളായി കണക്കാക്കപ്പെടുന്നവയാണ് തോളുകള്‍. ഈ സന്ധികളില്‍ ചലനത്തിന്റെ അഭാവവും, അമിതമായ ഉപയോഗവും, മോശം പൊസിഷനുകളില്‍ കൂടുതല്‍ സമയം ഇരിക്കുന്നതും കഠിനമായ വേദനയുണ്ടാക്കുന്നു. ചില പ്രഭാത വ്യായാമങ്ങള്‍ ചെയ്യുന്നത് രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും സ്റ്റിഫ്‌നസ് കുറയ്ക്കുകയും ചെയ്യുന്നു.

1. കഴുത്തിലെ മുറുക്കം പലപ്പോഴും തോള്‍ വേദയ്ക്ക് കാരണമാകും. ഒന്നാമതായി ചെയ്യേണ്ട വ്യായാമം ഇതാണ്. ആദ്യം തോളില്‍ അയവ് വരുത്തി നിവര്‍ന്ന് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുകയാണ്. പിന്നാട് തല പതുക്കെ വലത്തേക്ക് ചരിക്കുക. ചെവി തോളില്‍ മുട്ടിക്കുക. അങ്ങനെ 20മുതല്‍ 30 സെക്കന്റ് നേരം സ്‌ട്രെച്ച് ചെയ്ത് പിടിക്കുക. മൂക്കിലൂടെ ശ്വാസം വലിച്ചെടുക്കുക. ഇനി ഇതേ കാര്യങ്ങള്‍ തല ഇടതുവശത്തേക്ക് ചരിച്ചുവച്ചും ചെയ്യുക.

2. തോളിന്റെ ശക്തി, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള മികച്ച ഒരു വ്യായാമമാണ് അടുത്തത്. കാലക്രമേണ തോള്‍വേദന ഇല്ലാതാക്കാനും ഇത് സഹായിക്കും.ഒരു ഭിത്തിയുടെ മുന്നില്‍ അല്‍പ്പം പുറകോട്ട് നില്‍ക്കുക. കൈകള്‍ നീട്ടി ഭിത്തിയില്‍ അമര്‍ത്തി സ്ട്രച്ച് ചെയ്ത് നിര്‍ത്തുക. കൈകള്‍ 90 ഡിഗ്രി ഉയര്‍ത്തി കൈമുട്ടുകള്‍ തോളിന്റെ ഉയരത്തില്‍ വേണം നില്ക്കാന്‍. കൈപ്പത്തി ഭിത്തിയില്‍ അമര്‍ത്തിക്കൊണ്ട് മുന്നോട്ടും പിന്നോട്ടും സ്ട്രച്ച് ചെയ്യുക. 10 അല്ലെങ്കില്‍ 12 പ്രാവശ്യം ഇങ്ങനെ ചെയ്യാവുന്നതാണ്.

Also Read:

Life Style
ഒന്നും രണ്ടുമല്ല, ദിവസേന ഭക്ഷണം നല്‍കുന്നത് 6000 തത്തകള്‍ക്ക്; മാസ്സാണ് ഈ ദമ്പതികള്‍

3. ക്യാറ്റ് കൗ സ്‌ട്രെച്ച്- തോളുകള്‍, നെഞ്ച്, നട്ടെല്ല് എന്നിവിടങ്ങളിലെ പിരിമുറുക്കം ഒഴിവാക്കാനും ശരീരത്തിന് വഴക്കം ലഭിക്കുന്നതിനും സഹായിക്കുന്ന വ്യായാമമാണിത്. കാല്‍മുട്ടുകളും കൈകളും നിലത്തുകുത്തി നില്‍ക്കുക. കഴുത്ത് മുകളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. 10 അല്ലെങ്കില്‍ 15 പ്രാവശ്യം ഇത് ആവര്‍ത്തിക്കാവുന്നതാണ്.

4. ചെസ്റ്റ് ഓപ്പണ്‍ സ്‌ട്രെച്ച്- തോള്‍ വേദനയ്ക്കും നെഞ്ചിലെ പേശികള്‍ സ്ട്രച്ച് ചെയ്യാനും തോള്‍ ചലനത്തിന്റെ പരിധി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. നേരെ നിന്ന ശേഷം രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തി കൈപ്പത്തികള്‍ പിണച്ച് വച്ച് കഴുത്തും കൈകളും ഉള്‍പ്പെടെ രണ്ട് വശത്തേക്കും സ്ട്രച്ച് ചെയ്യുക. ഒരു വശത്തേക്ക് 20-30 സെക്കന്‍ഡ് സ്ട്രച്ച് ചെയ്ത് പിടിച്ച ശേഷം അടുത്ത വശം ചെയ്യാവുന്നതാണ്.

Content Highlights :Do you have neck pain when you wake up in the morning? There is a solution to worry

To advertise here,contact us