ഇറുകിയ ജീന്‍സ് ധരിക്കുന്നത് ക്യാന്‍സറിന് കാരണമാകുമോ? ബീജോത്പാദനം കുറയ്ക്കുമോ?

ടെസ്റ്റിക്യുലാര്‍ ക്യാന്‍സറും ഇറുകിയ ജീന്‍സ് ധരിക്കലുമായി ബന്ധമുണ്ടോ? വിദഗ്ധര്‍ പറയുന്നു

ഫാഷന്‍ രംഗത്ത് ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുമ്പോളും ജനപ്രിയമായി തുടരുന്ന ഒരേയൊരു വസ്ത്രം മാത്രമേയുള്ളൂ ' ജീന്‍സ്'. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ജീന്‍സ്. ഇറുകിയ ജീന്‍സ് ധരിക്കുന്നത് പുരുഷന്മാരില്‍ വൃഷണ ക്യാന്‍സറിന് കാരണമാകുമോ എന്ന ചോദ്യം നാളുകളായി ഉയര്‍ന്ന് കേള്‍ക്കുന്നതാണ്.

ചെന്നൈയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയിലെ കണ്‍സള്‍ട്ടന്റ് മൈക്രോസര്‍ജിക്കല്‍ ആന്‍ഡ്രോളജിസ്റ്റും യൂറോളജിസ്റ്റുമായ ഡോ. സഞ്ജയ് പ്രകാശ് ജെ ടൈംസ്‌ നൗവിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

Also Read:

Food
പത്ത് മിനിറ്റില്‍ ഭക്ഷണം കഴിച്ചുതീർക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

വൃഷണ ക്യാന്‍സര്‍ താരതമ്യേനെ അപൂര്‍വ്വമായി കാണപ്പെടുന്ന ഒന്നാണ്. പാരമ്പര്യം, ചില ജനിതക അവസ്ഥകള്‍ എന്നിവയൊക്കെ രോഗം വരുന്നതില്‍ നിർണായകമാണ്. എങ്കിലും ശാസ്ത്രീയമായ തെളിവുകളൊന്നും ഇറുകിയ ജീന്‍സുകളെ വൃഷണക്യാന്‍സറുമായി നേരിട്ട് ബന്ധിപ്പിക്കുന്നില്ല. ഇറുകിയ ജീന്‍സ് ക്യാന്‍സറിന് കാരണമാകുമോ എന്ന തോന്നല്‍ വ്യഷണ ആരോഗ്യത്തെക്കുറിച്ചുളള ആശങ്കകളില്‍നിന്ന് ഉണ്ടാകുന്നതാണെന്നും ഡോക്ടർ പറയുന്നു.

ഇറുകിയ ജീന്‍സ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

ക്യാന്‍സര്‍ സാധ്യത കുറവാണെങ്കിലും ഇറുകിയ ജീന്‍സ് സ്‌ക്രോട്ടല്‍ താപനില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കും. ഇത്തരത്തിലുള്ള ജീന്‍സ് ധരിക്കുന്ന 2,000 പുരുഷന്മാരെ ഉള്‍പ്പെടുത്തി യുകെയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ പല പുരുഷന്മാര്‍ക്കും ഞരമ്പിലെ അസ്വസ്ഥത, മൂത്രാശയ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇറുകിയ ജീന്‍സ് ദീര്‍ഘനേരം ധരിക്കുന്നത് മൂത്രനാളിയിലെ അണുബാധ, ഫംഗല്‍ ഗ്രോയിന്‍ അണുബാധ, ബീജത്തിന്റെ ഗുണങ്ങള്‍ കുറയല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Content Highlights : Is wearing tight jeans linked to testicular cancer? Experts say

To advertise here,contact us