പിവിസി, പോളികാർബണേറ്റ് അടക്കമുള്ള പ്ലാസ്റ്റിക്കുകൾ പ്ലാസന്റയിൽ; നേരത്തെയുള്ള ജനനത്തിന് കാരണമാകുന്നു: പഠനം

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ പ്ലാസന്റയില്‍ നിന്നും ഒരു ഗ്രാമില്‍ 203 മൈക്രോഗ്രാം പ്ലാസ്റ്റിക്ക് കണ്ടെത്തി

ന്യൂഡല്‍ഹി: പ്ലാസന്റ(മറുപ്പിള്ള)യില്‍ മൈക്രോ-നാനോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടാകുന്നത് മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നുവെന്ന് പഠനം. നേരത്തെ, ജനിച്ചയുടനേയുള്ള കുഞ്ഞുങ്ങളുടെ രക്തത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ സാന്ദ്രത കൂടിയ അളവിലാണ് പ്ലാസന്റയില്‍ പ്ലാസ്റ്റിക്കിന്റെ അംശമുള്ളതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ സൊസൈറ്റി ഓഫ് മെറ്റേര്‍ണല്‍-ഫീറ്റല്‍ മെഡിസിന്റെ വാര്‍ഷിക യോഗത്തിലാണ് ഗവേഷകര്‍ പഠനം അവതരിപ്പിച്ചത്. ഹൂസ്റ്റണ്‍ ഏരിയയിലെ 37 ആഴ്ച പൂര്‍ണമായിട്ട് ജനിച്ച കുഞ്ഞുങ്ങളുടെ 100 പ്ലാസന്റകളും മാസം തികയാതെ, 34 ആഴ്ചയായപ്പോള്‍ ജനിച്ച 75 പ്ലാസന്റകളിലും നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

Also Read:

Health
രണ്ടിലൊരാൾക്കുണ്ട് ജീവിതശൈലി രോഗങ്ങൾ... കാരണങ്ങളും പ്രതിരോധവും

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ പ്ലാസന്റയില്‍ നിന്നും ഒരു ഗ്രാമില്‍ 203 മൈക്രോഗ്രാം പ്ലാസ്റ്റിക്ക് കണ്ടെത്തി. മുഴുവന്‍ മാസവും തികഞ്ഞ് ജനിച്ച കുഞ്ഞുങ്ങളിലേതിനേക്കാള്‍ 50 ശതമാനം വര്‍ധനവാണ് കാണിച്ചത്. ഒരു ഗ്രാമില്‍ 130 മൈക്രോഗ്രാം പ്ലാസ്റ്റിക്കാണ് മുഴുവന്‍ മാസവും തികഞ്ഞ് ജനിച്ച കുഞ്ഞുങ്ങളുടെ പ്ലാസന്റയില്‍ നിന്നും കണ്ടെത്തിയത്.

12 തരം പ്ലാസ്റ്റിക്കുകളുടെ അംശമാണ് ഇവയില്‍ കണ്ടെത്തിയത്. പിഇടി, പിവിസി, പോളിയൂറിഥേന്‍, പോളികാര്‍ബണേറ്റ് എന്നിവയുടെ അംശമാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയുണ്ടാക്കുന്നുവെന്ന് പഠനം പറയുന്നു. 2020ലാണ് പ്ലാസന്റയില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. പിന്നാലെ, ബീജം, മുലപ്പാല്‍, തലച്ചോര്‍, കരള്‍, അസ്ഥി, മജ്ജ തുടങ്ങിയവയിലും കണ്ടെത്തി.

Content Highlights: New Study says Microplastics In Placentas Leading To Premature Births

To advertise here,contact us