ഉണരുമ്പോള്‍ സന്ധികളില്‍ നീര്‍വീക്കമുണ്ടോ? യൂറിക് ആസിഡ് ടെസ്റ്റ് നടത്തിക്കോളൂ

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങള്‍...

ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ സന്ധികളില്‍ നീര്‍വീക്കമോ ചലനശേഷി കുറയുന്നതായി അനുഭവപ്പെടുകയോ ചുവപ്പ് നിറമാവുകയോ ചെയ്യാറുണ്ടോ ? ഇത് തുടര്‍ച്ചയായുണ്ടായാല്‍ അത്ര നിസാരമായി കാണരുത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ യൂറിക് ആസിഡിന്റെയോ യൂറിസെമിയുടെയോ ലക്ഷണങ്ങളാവാം. പ്യൂരിന്‍ എന്ന പദാര്‍ഥം വിഘടിക്കുമ്പോഴാണ് അത് യൂറിക് ആസിഡ് എന്ന മാലിന്യ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് സന്ധിവാതം പൊട്ടിപ്പുറപ്പെടാന്‍ കാരണമായേക്കാം.

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങള്‍

കഠിനമായ സന്ധിവേദന

ഉയര്‍ന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് പെട്ടെന്നുള്ളതും തീവ്രവുമായ സന്ധിവേദന. പ്രത്യേകിച്ച് പെരുവിരലിലുണ്ടാകുന്ന വേദന വേഗത്തില്‍ സംഭവിക്കാം. രാത്രിയിലും മറ്റും കുത്തുന്നതുപോലുള്ള വേദനയുണ്ടാവാം. ആദ്യത്തെ 12 മുതല്‍ 24 മണിക്കൂര്‍ വരെ കഠിനമായ വേദന തോന്നാം കൂടാതെ ഇത് കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും.

തോഫി

ചര്‍മ്മത്തിനടിയില്‍ യൂറിക് ആസിഡ് പരലുകള്‍ രൂപംകൊള്ളുകയും ഇത് സന്ധിഭാഗങ്ങളെ ബാധിക്കുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യും.

സന്ധികളിലെ നീര്‍വീക്കം

യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞുകൂടുന്നത് മൂലം സന്ധികള്‍ വീര്‍ക്കുകയും വീക്കം സംഭവിക്കുകയും ചെയ്യും. ഈ വീക്കം സന്ധികളില്‍ ചുവപ്പും നീരും ഉണ്ടാക്കും. ചില സന്ദര്‍ഭങ്ങളില്‍ സന്ധിക്ക് മുകളിലുളള ചര്‍മ്മത്തില്‍ തൊടുമ്പോള്‍ ചൂട് അനുഭവപ്പെടാം.

ചര്‍മത്തിലെ ചുവപ്പ്

ശരീരത്തില്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ കുറവുണ്ടെങ്കില്‍ സന്ധികളുടെ ചുറ്റുമുളള ചര്‍മ്മത്തില്‍ ചുവപ്പ് നിറമുണ്ടാകാം. ചുവപ്പ് നിറം മാത്രമല്ല തൊലി പൊട്ടുകയും ചെയ്യാം. നീരിനൊപ്പം ഇത്തരം ലക്ഷണങ്ങളും കാണാം.

കാലുകളുടെ ചലനശേഷി കുറയുന്നു

സന്ധികളില്‍ പരലുകള്‍ അടിഞ്ഞുകൂടുമ്പോള്‍ ചലനശേഷി കുറയുന്നത് അനുഭവപ്പെടാം. കാലുകളും മറ്റും ചലിപ്പിക്കുമ്പോള്‍ സന്ധിവേദനയോടുകൂടിയേ ചലിപ്പിക്കാന്‍ സാധിക്കൂ.

Content Highlights : Symptoms of increased uric acid in the body

To advertise here,contact us