രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ? ഇനി ചായ തന്നെയാണോ വില്ലൻ !

ചായയിൽ അടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളിലും ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒക്കെ തന്നെ ആണെങ്കിലും ചിലതിന്റെ അളവ് കൂടിയാൽ പ്രശ്നം തന്നെയാണ്

രാവിലെ ഒരു ചൂടുള്ള ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. ചായ കുടിച്ചാലേ അന്നത്തെ ദിവസം നന്നാകൂ എന്ന് ചിലർ പറയുകയും ചെയ്യാറുണ്ട്. പക്ഷേ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തേയിലയും, പാലും, മറ്റ് സു​ഗന്ധവ്യഞ്ജനങ്ങളും എല്ലാം അടങ്ങിയ ചായ കുടിച്ചതിന് ശേഷം ഉന്മേഷം ലഭിക്കുന്നതിന് പകരം ഏപ്പോഴെങ്കിലും ക്ഷീണം അനുഭവപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? ചായയിൽ അടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളിലും ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒക്കെ തന്നെ ആണെങ്കിലും ചിലതിന്റെ അളവ് കൂടിയാൽ പ്രശ്നം തന്നെയാണെന്ന് ആരോദ്യവിദഗ്ധർ പറയുന്നു. അത് എന്തൊക്കെ ആണെന്നല്ലെ? പരിശോധിക്കാം,

നമ്മൾ കുടിക്കുന്ന ചായയിൽ കഫിൻ അടങ്ങിയിട്ടുണ്ട്. ഇത് ചായയിലൂടെ നമ്മുടെ ശരീരത്തിൽ ചെല്ലുമ്പോൾ അത്ര ക്ഷീണം അനുഭവപ്പെടുന്നില്ലെങ്കിലും അമിതമായ അളവിൽ പ്രത്യേകിച്ച് രാവിലെ എണീക്കുമ്പോൾ ഒഴിഞ്ഞ വയറിലാണ് കുടിക്കുന്നത് എങ്കിൽ അത് നമ്മുടെ അന്നത്തെ ഊ‍ർജത്തെ നശിപ്പിച്ചേക്കാം.

ഇവിടെ പലപ്പോഴും ഉയർന്ന് വരുന്ന ചോദ്യമാണ് ഒഴിഞ്ഞ വയറിൽ ചായ കുടിച്ചാൽ അത് അസിഡിറ്റിക്ക് കാരണമാകുമോ എന്ന്? രാവിലെ ആദ്യം ചായ കുടിക്കുന്നത്, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, അത് ചിലപ്പോൾ വയറ്റിലെ അസിഡിറ്റി വർധിപ്പിച്ച് ദഹനത്തെ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ട്. ഇത് പലതരത്തിലുള്ള അസി‍ഡിറ്റിക്ക് കാരണമായേക്കാം.

Also Read:

Kerala
'ഷഹബാസിനെ ഞാനിന്ന് കൊല്ലും;പറഞ്ഞാ പറഞ്ഞതാ, ഓനിനി കണ്ണൊന്നും ഉണ്ടാവൂല';ക്രൂരത വെളിവാക്കുന്ന ശബ്ദസന്ദേശം പുറത്ത്

ചായയിൽ കഫിൻ എന്നത് പോലെ ‍ടാനിന്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുന്നതിനും, പ്രത്യേകിച്ച് വിളർച്ചയ്ക്കൊക്കെ കാരണമായി തീർന്നേക്കാം. ചിലർക്ക് ചായയിൽ നല്ല പോലെ മധുരം വേണം. പക്ഷേ അത്രയും മധുരം നമ്മൾ കുടിക്കുന്ന ചായയിൽ ഉണ്ടെങ്കിൽ എന്ത് ചെയ്യും? അത് ചിലപ്പോൾ നമ്മളെ കൂടുതൽ ക്ഷീണിപ്പിക്കാൻ സാധ്യതയുണ്ട്. അതിന് പരിഹാരം എന്നോണം ചെറിയ അളവിൽ ശർക്കരപൊടി ഒക്കെ ചേർത്ത് ഒരു ചായ കുടിച്ചാൽ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും.

കറുവാപ്പട്ടയോ ഏലക്കായോ ചേർത്തുള്ള മസാല ചായ അധിക പഞ്ചസാര കൂടാതെ സ്വാഭാവിക മധുരം നൽകുന്നു. ഇനി ചായയ്ക്കൊപ്പം നിലക്കടലയോ, അല്ലെങ്കിൽ അണ്ടിപ്പരിപ്പ് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ചെറുകടികൾ തെരഞ്ഞെടുത്താൽ അതും ഉചിതമായിരിക്കും. പിന്നെ രാവിലെ ചായ കുടിക്കുന്നതിന് മുൻപ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ അസിഡിറ്റി കുറയ്ക്കാനും, ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.

Content Highlights : Still tired after drinking morning tea? Is tea the villain?

To advertise here,contact us