നാരങ്ങ അത്ര നിസാരക്കാരനല്ല... ഗുണങ്ങള്‍ ഏറെയുണ്ട്

ശരീരത്തിന് നാരങ്ങ വേണമെന്നുള്ളതിന്റെ ലക്ഷണങ്ങള്‍

പാനിയങ്ങളായോ വിഭവങ്ങളിലോ ഉള്‍പ്പെടുത്തി നാരങ്ങയുടെ രുചി നമ്മള്‍ ആസ്വദിക്കാറുണ്ടെങ്കിലും നിങ്ങളുടെ ദിനചര്യയില്‍ ഒരു നാരങ്ങ ഉള്‍പ്പെടുത്തുന്നത് ഗണ്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് എത്ര പേർക്ക് അറിയാം. താഴെ പറയുന്ന ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ ശരീരത്തിന് ഒരു നാരങ്ങയുടെ ആവശ്യമുണ്ടെന്ന് വേണം കരുതാന്‍.

ഇടയ്ക്കിടെ വരുന്ന അസുഖങ്ങള്‍

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു സുപ്രധാന പോഷകമായ വിറ്റാമിന്‍ സി നാരങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജലദോഷം പിടിപെടുകയോ ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താല്‍ ദിവസവും ഒരു നാരങ്ങയുടെ നീര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.

ദഹന പ്രശ്നങ്ങള്‍

നാരങ്ങ പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും അതുവഴി ദഹനം സുഗമമാക്കുകയും ചെയ്യും. നാരങ്ങയില്‍ കാണപ്പെടുന്ന സിട്രിക് ആസിഡ് ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായി വിഘടിക്കാന്‍ സഹായിക്കുകയും ചെയ്യും. പതിവായി നാരങ്ങ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ളക്സ് മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ ലഘൂകരിക്കും

ക്ഷീണവും ഊര്‍ജ്ജക്കുറവും

നാരങ്ങ ഒരു പ്രകൃതിദത്ത ഊര്‍ജ്ജ വര്‍ദ്ധകമാണ്. ഇതിലെ വിറ്റാമിന്‍ സി ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുകയും ശരീരത്തെ ഊര്‍ജത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ നാരങ്ങയിലെ സിട്രിക് ആസിഡ് ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളെ ആഗീരണം ചെയ്യുകയും ഇത് ദിവസം മുഴുവന്‍ ഊര്‍ജത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

വരണ്ട ചര്‍മ്മം, മുഖക്കുരു

വരണ്ടതും മങ്ങിയതുമായ ചര്‍മ്മമോ ഇടയ്ക്കിടെ ചര്‍മ്മം വിണ്ടുകീറുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ നാരങ്ങ സഹായിക്കും. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നു. പാടുകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു

നിര്‍ജജലീകരണം സംഭവിക്കുമ്പോള്‍

നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കുകയാണെങ്കില്‍ നാരങ്ങ ഗുണപ്രദമാണ്, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നാരങ്ങയ്ക്ക് കഴിയും. ഈ സിട്രസ് പഴം ശരീരത്തിന്റെ പിഎച്ച് ലവല്‍ സന്തുലിതമാക്കാനും ജലം ആഗീരണം ചെയ്യാനും സഹായിക്കുന്നു. ഇത് ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കും.

Also Read:

Health
അൽഷിമേഴ്‌സ് രോഗിയായി 19 വയസുകാരൻ! ഞെട്ടിപ്പിക്കുന്നതെന്ന് ഡോക്ടർമാർ

സന്ധി വേദനയ്ക്ക്

നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ സന്ധികളിലെ വീക്കം കുറയ്ക്കും. ഇത് ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് ഗുണം ചെയ്യും. നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കുകയും അസ്വസ്ഥതകള്‍ ശമിപ്പിക്കുകയും ചെയ്യും.

Content Highlights: A lemon is enough to cure some physical ailments

To advertise here,contact us