വൈറ്റ് വൈനാണോ റെഡ് വൈനാണോ അപകടം; എന്തുകൊണ്ട്?

ക്യാന്‍സര്‍ സാധ്യതയും വൈന്‍ ഉപയോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

പലപ്പോഴും ആളുകള്‍ ചിന്തിക്കുന്ന ഒരു കാര്യമാണ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ എന്ത് ദോഷമാണ് വരാന്‍ പോകുന്നതെന്ന്. പക്ഷേ അതിനെ ദോഷമെന്ന് മാത്രം പറയാനാവില്ല ജീവന്‍ അപകടപ്പെടുത്തുന്ന ഒരു രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മദ്യപാനവും ക്യാന്‍സറും തമ്മിലുള്ള ഭയാനകമായ ബന്ധം സമീപകാലത്ത് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചുവന്ന നിറമുളള വൈനും വെള്ള നിറമുളള വൈനും തമ്മില്‍ എന്താണ് ക്യാന്‍സര്‍ സാധ്യതയിലുള്ള വ്യത്യാസം. ഇതില്‍ ഏത് നിറമുള്ള വൈനാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത്.അതിന് പിന്നിലെ ശാസ്ത്രമെന്തായിരിക്കാം.

യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വ്വീസിന്റെ നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാം മദ്യപാനികളെ അറിയപ്പെടുന്ന മനുഷ്യ അര്‍ബുദകാരികളായി തരംതിരിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മദ്യം കഴിക്കുന്നവര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണ്. 2023ലെ ഒരു പഠനമനുസരിച്ച് അമേരിക്കയില്‍ ഓരോ വര്‍ഷവും 20,000മുതിര്‍ന്ന പൗരന്മാര്‍ മദ്യവുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ കൊണ്ട് മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. റെഡ് വൈന്‍, വൈറ്റ് വൈന്‍, ബിയര്‍, മദ്യം എന്നിവയുള്‍പ്പടെയുള്ള പാനിയങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരുടെ ഒരു സംഘം 96,000പേര്‍ പങ്കെടുത്ത 42 നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് വൈറ്റ് വൈനും റെഡ് വൈനും ക്യന്‍സര്‍ സാധ്യതയെ എങ്ങനെ ബാധിക്കുന്നു എന്ന താരതമ്യം ചെയ്തത്.

വൈറ്റ് വൈന്‍ റെഡ് വൈനിനേക്കാള്‍ ദോഷകരമാകുന്നത് എങ്ങനെ

വൈറ്റ് വൈന്‍ കുടിക്കുന്നത് റെഡ് വൈനിനെ അപേക്ഷിച്ച് 22 ശതമാനം ത്വക്ക് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. വൈറ്റ് വൈന് പ്രത്യേകിച്ച് അപകട സാധ്യത എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും രണ്ട് തരം വൈനുകളിലും അസറ്റാല്‍ഡിഹൈഡായി മാറുന്ന എത്തനോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് സംയുക്തങ്ങളുടെ സാന്നിധ്യമാണ് ഇത്തരമൊരു വ്യത്യാസത്തിലേക്ക് നയിക്കുന്നതെന്ന് കരുതുന്നു.

കൂടുതല്‍ വൈറ്റ് വൈന്‍ കഴിക്കുന്നവര്‍ക്ക് കൂടുതല്‍ സമയം സൂര്യപ്രകാശത്തില്‍ ചെലവഴിക്കുകയോ ടാനിംഗ് ബെഡുകള്‍ ഉപയോഗിക്കുകയോ പോലെയുള്ള ത്വക്ക് ക്യാന്‍സറിന് കൂടുതല്‍ അപകട സാധ്യതയുള്ള ജീവിത ശൈലികളും ഉണ്ടായിരിക്കുമെന്ന് പഠനം പറയുന്നു. ' ഫുഡ് ആന്‍ഡ് ബയോ ടെക്‌നോളജിയിലെ ഒരു പഠനം സൂചിപ്പിക്കുന്നത് റെഡ് വൈനിനെ അപേക്ഷിച്ച് വൈറ്റ് വൈനില്‍ ഉയര്‍ന്ന അളവില്‍ അസറ്റാള്‍ഡിഹൈഡ് (മദ്യത്തിന്റെ മെറ്റബോളിസത്തിന്റെ വിഷ ഉപോല്‍പ്പന്നം) അടങ്ങിയിട്ടുണ്ടെന്നാണ്. വൈനുകള്‍ പുളിപ്പിക്കുന്നതിലും പഴകുന്നതിലും ഉളള വ്യത്യാസങ്ങള്‍ മൂലമാകാം ഈ വ്യത്യാസം. എന്നാല്‍ റെഡ് വൈന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു എന്നതിന് കൃത്യമായ തെളിവുകള്‍ പഠനത്തില്‍ കണ്ടെത്തിയിട്ടില്ല.

To advertise here,contact us