സാധാരണ എല്ലാവരും പറഞ്ഞുകേള്ക്കുന്ന കാര്യമാണ് ഷുഗറുള്ള ആളുകള്ക്ക് മധുരം കഴിക്കാനുള്ള ഇഷ്ടത്തെക്കുറിച്ച്. ചില പ്രായമായ ആളുകളെ കണ്ടിട്ടില്ലേ, ആരും കാണാതെ ലഡുവും ജിലേബിയും പഴവര്ഗ്ഗങ്ങളും ഒക്കെ ഒരു കൊതിക്ക് എടുത്ത് കഴിക്കുന്നത്. എന്നാല് അങ്ങനെ ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില പഴങ്ങളും ചില ഭക്ഷണപദാര്ഥങ്ങളും കഴിക്കുന്നത് പ്രമേഹം കൂട്ടാനിടയുണ്ട്. പഴങ്ങളില് കാര്ബോ ഹൈഡ്രേറ്റുകള് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ദ്ധിപ്പിക്കും. അത് അവയിലടങ്ങിയിരിക്കുന്ന നാരുകളുടെയും ഫ്രക്ടോസിന്റെയും ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കുന്നു.
ചെറിചെറിയില് ഉയര്ന്ന അളവില് ഗ്ലൈസമിക് ഇന്ഡക്സ് അടങ്ങിയിട്ടുണ്ട്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന് കാരണമാകും.
വാഴപ്പഴംകാര്ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തില് ഗ്ലൈസമിക് ഇന്ഡക്സ് വളരെ കൂടുതലാണ്. അതിനാല് ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന് കാരണമാകും
മാമ്പഴംമാമ്പഴത്തില് പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട് . അതുകൊണ്ട് ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കും.
പൈനാപ്പിള്പൈനാപ്പിളില് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന നാരുകളും പ്രധാനപ്പെട്ട വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും പൈനാപ്പിളിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. ടിന്നില് അടച്ച് സൂക്ഷിക്കുന്ന പൈനാപ്പിളില് കൂടുതല് പഞ്ചസാര അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്ഉയര്ന്ന ഗ്ലൈസമിക് ഇന്ഡക്സ് അടങ്ങിയിരിക്കുന്ന തണ്ണിമത്തന് അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര് കൂട്ടാന് കാരണമാകും. തണ്ണിമത്തനില് പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം.
മുന്തിരി
മുന്തിരിയിലും ഗ്ലൈസമിക് ഇന്ഡക്സ് വളരെ കൂടുതലാണ്. ഇവ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന് കാരണമാകുന്നു.
ലിച്ചിപഞ്ചസാര ധാരാളം അടങ്ങിയ ലിച്ചിയും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
പഞ്ചസാര, ബ്രൗണ്ഷുഗര്, ശര്ക്കര, തേന്, ഫ്രൂട്ട് സിറപ്പ് അങ്ങനെയുള്ള കൃത്രിമ പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങളായ ചീസ്, ചിപ്സ്, സോസേജ് , വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്, മൈദ, വൈറ്റ് റൈസ്, ബസ്മതി അരി പോലെയുളള പോളിഷ് ചെയ്ത ധാന്യങ്ങള്, മദ്യം എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്. ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര കാര്യത്തില് മാറ്റങ്ങള് വരുത്താവുന്നതാണ്.
Content Highlights : Eating certain fruits and certain foods may increase diabetes.