ഫാറ്റി ലിവറുണ്ടോ, രണ്ടാഴ്ച കൊണ്ട് കുറയ്ക്കാം; ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തൂ

നിത്യമുള്ള ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ജീവിതശൈലിയുടെ ഭാഗമായി ഫാറ്റി ലിവര്‍ പലരിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കൃത്യമായ ഡയറ്റിലൂടെയും ജീവിതശൈലികളിലൂടെയും ഇത് മാറ്റിയെടുക്കാന്‍ സാധിക്കും. നിത്യമുള്ള ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇഞ്ചിചായ

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ മെറ്റബോളിസത്തെയും ദഹനത്തെയും സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിച്ചായ നിത്യവും കുടിക്കുന്നത് കരളിലെ ഫാറ്റ് ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും.

ഗ്രീന്‍ ടീ

ആന്റിഓക്‌സിഡന്റ്‌സ് ധാരാളമടങ്ങിയിട്ടുള്ളതാണ് ഗ്രീന്‍ ടീ. കരളിന്റെ പ്രവര്‍ത്തനത്തെ ഇത് മെച്ചപ്പെടുത്തും. 2-3 കപ്പ് ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യും. ഒപ്പം സ്വാഭാവികമായ ഫാറ്റ് കുറയുന്നതിനും സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ്

നീര്‍ക്കെട്ട് കുറയ്ക്കാനും കരളിനെ സുഖപ്പെടുത്താനും കഴിവുള്ളതാണ് കറ്റാര്‍വാഴ. ഇതില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഫാറ്റ് കുറയ്ക്കാനും സാധിക്കും. ഇത് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയും.

കാപ്പി

കട്ടന്‍കാപ്പി കുടിക്കുന്നത് ലിവറിലെ എന്‍സൈം ലെവല്‍ കുറച്ച് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട വെല്ലുവിളി കുറയ്ക്കുന്നതിന് സഹായിക്കും.

നെല്ലിക്ക ജ്യൂസ്

നെല്ലിക്കയില്‍ ധാരാളം വിറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. അത് ഒരു പരിധി വരെ കരളിനെ സംരക്ഷിക്കുന്നതാണ്. നിത്യവും രാവിലെ കുടിക്കുന്നത് കരളിന് സംരക്ഷണ കവചം പോലെ പ്രവര്‍ത്തിക്കും.

മഞ്ഞള്‍ ചേര്‍ത്ത പാല്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആക്ടീവ് കോംപൗണ്ടായ കുര്‍ക്യുമിന്‍ ആന്റിഓക്‌സിഡന്റ് ആണ്. മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കുടുക്കുന്നത് കരള്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കരളിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കും.

Content Highlights: Drinks that can naturally reduce liver fat in just 2 weeks

To advertise here,contact us