അടുക്കളയില്‍ നിത്യേനെ ഉപയോഗിക്കുന്ന ഈ ഏഴ് വസ്തുക്കള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തകരാറിലാക്കും

മോശം ഭക്ഷണക്രമവും ജീവിതശൈലിയും നിങ്ങളുടെ ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കുകയും ഹോര്‍മോണ്‍ ബാലന്‍സ് തകരാറിലാക്കുകയും ചെയ്യും

dot image

മെറ്റബോളിസം, മാനസികാവസ്ഥ, വളര്‍ച്ച, പുനരുല്‍പാദനം എന്നിവയുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന പ്രക്രിയകളിലേക്കുള്ള രാസ സന്ദേശവാഹകരാണ് ഹോര്‍മോണുകള്‍. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ചില ഹോര്‍മോണുകളുടെ കൂടുതലോ കുറവോ സംഭവിക്കുന്നു. ഈ മാറ്റങ്ങള്‍ ശരീരത്തെ പല തരത്തില്‍ ബാധിക്കും.

സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ക്ഷീണം, ശരീരഭാരത്തിലുള്ള വ്യത്യാസം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വന്ധ്യത, ഉറക്ക അസ്വസ്ഥതകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഉദാഹരണത്തിന്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) അല്ലെങ്കില്‍ തൈറോയ്ഡ് തകരാറുകള്‍ പോലുള്ള അവസ്ഥകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇത് ക്രമരഹിതമായ ആര്‍ത്തവചക്രം, അമിതമായ രോമവളര്‍ച്ച, അല്ലെങ്കില്‍ വണ്ണം കൂടുക എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യും.

ഗൈനക്കോളജിസ്റ്റായ ഡോ. അഞ്ജലി കുമാര്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ഹോര്‍മോണുകളെ തകരാറിലാക്കുന്ന അടുക്കള ഇനങ്ങളുടെ ഒരു ലിസ്റ്റിനെക്കുറിച്ച് പറയുന്നുണ്ട്. ചില നിത്യോപയോഗ വസ്തുക്കള്‍ നിങ്ങളുടെ ഹോര്‍മോണുകളെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ നിങ്ങള്‍ അവ എത്രയും വേഗം ഒഴിവാക്കേണ്ടതുണ്ട്.

  1. പ്ലാസ്റ്റിക് പാത്രങ്ങള്‍
    മിക്ക പ്ലാസ്റ്റിക് പാത്രങ്ങളിലും ബിപിഎ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് നിങ്ങളുടെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്ന ഒരു അറിയപ്പെടുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററാണ്. അതിനാല്‍ കഴിയുന്നതും ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
  2. നോണ്‍-സ്റ്റിക്ക് കുക്ക് വെയര്‍
    പോറലുകള്‍ വന്നതും പാളികള്‍ ഇളകി പോയതുമായ നോണ്‍-സ്റ്റിക്ക് പാനുകള്‍ നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിച്ചേക്കാവുന്ന ദോഷകരമായ രാസവസ്തുക്കള്‍ പുറത്തുവിടും. കാലക്രമേണ, നോണ്‍-സ്റ്റിക്ക് കോട്ടിംഗുകള്‍ വിഘടിപ്പിക്കുകയും ഭക്ഷണത്തിലേക്ക് രാസവസ്തുക്കള്‍ കലരാന്‍ സാധ്യതയുണ്ടെന്നും ഡോ. അഞ്ജലി പറയുന്നു. നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക് പകരം കാസ്റ്റ് ഇരുമ്പ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
  1. റിഫൈന്‍ഡ് കുക്കിംഗ് ഓയില്‍
    വിദഗ്ദ്ധരുടെ പറയുന്നതനുസരിച്ച് കൂടുതല്‍ ശുദ്ധീകരിക്കുന്ന പാചക എണ്ണകള്‍ ഉയര്‍ന്ന അളവില്‍ സംസ്‌കരിക്കപ്പെടുന്നതിനാല്‍ അവ നിങ്ങളുടെ ഹോര്‍മോണുകള്‍ക്ക് ദോഷകരമാകുകയും ശരീരത്തിലെ നീര്‍വീക്കം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ശുദ്ധീകരിച്ച എണ്ണകള്‍ക്ക് പകരം നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയൊക്കെ ഉപയോഗിക്കാവുന്നതാണ്.
  2. ടീ ബാഗുകള്‍
    ടീ ബാഗുകള്‍ ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്. പക്ഷേ അവയില്‍ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാവാം. 'അതുകൊണ്ടുതന്നെ അത് ഹോര്‍മോണുകളുടെ തകരാറിന് കാരണമാകാം. ആരോഗ്യകരമായ ഒരു ചായയ്ക്കായി സാധാരണ ചായപ്പൊടി ഉപയോഗിക്കാവുന്നതാണ്.
  1. ടിന്നിലടച്ച ഭക്ഷണങ്ങള്‍
    ടിന്നിലടച്ച മിക്ക ഭക്ഷണങ്ങളിലും ബിപിഎ ലൈനിംഗ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിലേക്ക് കലരുകയും ശരീരത്തിലെത്തി ഹോര്‍മോണുകളെ ബാധിക്കുകയും ചെയ്യും.
  2. അലുമിനിയം ഫോയില്‍
    ഭക്ഷണം പായ്ക്ക് ചെയ്യാന്‍ സാധാരണയായി അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്. ചൂടുള്ള ഭക്ഷണമോ അസിഡിറ്റി ഉള്ള ഭക്ഷണവസ്തുക്കളോ പൊതിയാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കുമ്പോള്‍ ഈ അലുമിനിയം ഭക്ഷണത്തിലേക്ക് കലരാന്‍ സാധ്യതയുണ്ട്.
  3. പ്ലാസ്റ്റിക് കവറുകള്‍, ടിന്നുകള്‍
    പ്ലാസ്റ്റിക് പാത്രങ്ങള്‍ പോലെ തന്നെ പ്ലാസ്റ്റിക് കവറുകളും ടിന്നുകളും ഒക്കെ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. 'പ്ലാസ്റ്റിക് കവറുകള്‍ ഭക്ഷണവുമായി സമ്പര്‍ക്കം വരുമ്പോള്‍ നിങ്ങളുടെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് കലരാന്‍ സാധ്യതയുണ്ട്.

Content Highlights :These seven everyday kitchen items can disrupt hormonal balance

dot image
To advertise here,contact us
dot image