മൂത്രത്തിന്‍റെ നിറത്തിലൂടെ മനസ്സിലാക്കാം ഈ ആരോഗ്യപ്രശ്നങ്ങള്‍

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതിനൊപ്പം മറ്റ് ചില വഴികളും

ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ജലാംശം ആവശ്യമാണ്. ആവശ്യത്തിന് ജലം ശരീരത്തില്‍ എത്തിയില്ല എങ്കില്‍ ധാരാളം രോഗങ്ങളും നമ്മെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചൂടുളള ഈ കാലാവസ്ഥയില്‍ ജലാംശം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. മൂത്രത്തിന്‍റെ നിറത്തിലൂടെ ശരീരത്തിലെ ജലാംശം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും സാധിക്കും.

  • രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും പ്രധാനം ചെയ്യുന്നു.
  • വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടും സാലഡുകള്‍ തയ്യാറാക്കി കഴിക്കാവുന്നതാണ്
  • പഴവര്‍ഗ്ഗങ്ങള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ തണുപ്പിക്കാതെയോ അവകൊണ്ട് ഫ്രൂട്ട്‌സലാഡ് തയ്യാറാക്കി കഴിക്കാവുന്നതാണ്.ഇവയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും വളരെ സഹായകരമാണ്.
  • കാപ്പിയും ചായയും മദ്യവും ഒക്കെ കഴിക്കുന്നവര്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തവരാണെങ്കില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
  • മൂത്രത്തിന്റെ നിറം പരിശോധിക്കുന്നത് ശീലമാക്കുക. കാരണം ശരീരത്തില്‍ ജലാംശം ഉണ്ടോ ഇല്ലയോ എന്ന് മൂത്രത്തിന്റെ നിറം നോക്കി മനസിലാക്കാന്‍ സാധിക്കും. മൂത്രത്തിന്റെ സാധാരണ നിറം മാറി അതിന് ഇരുണ്ട നിറമാണ് ഉണ്ടാവുന്നതെങ്കില്‍ ഉടന്‍തന്നെ ശരീരത്തിന് വെള്ളം വേണ്ടതുണ്ട് എന്ന് മനസിലാക്കാം.
  • അമിതമായി വിയര്‍ക്കുന്നവരാണെങ്കില്‍ എപ്പോഴും വെള്ളം കയ്യില്‍ കരുതുക. കൃത്രിമ രുചിയോ മധുരമോ ചേരാത്ത പാനീയങ്ങള്‍ കുടിക്കുന്നതാണ് ഉത്തമം.
  • കരിക്കും വെള്ളം കുടിക്കുന്നത് ധാരാളം ഇലക്ട്രോലൈറ്റുകളും ഷുഗര്‍ ഫ്രീ പൊട്ടാസ്യവും മഗ്നീഷ്യവും ഒക്കെ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും.

Content Highlights :You can test your urine to see if you are hydrated Apart from drinking water, here are some other ways to stay hydrated

To advertise here,contact us