നമ്മുടെ തലച്ചോറിന് ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാന് മികച്ച രീതിയിലുള്ള ഊര്ജ്ജം ആവശ്യമാണ്. ചില ഭക്ഷണങ്ങള് ഓര്മ്മശക്തി, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ നിശബ്ദമായി നശിപ്പിക്കുമെന്നാണ് പഠനങ്ങള് പറയുന്നത്. തലച്ചോറിന്റെ ഊര്ജ്ജത്തെ നശിപ്പിക്കുന്ന പത്ത് ഭക്ഷണങ്ങള് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
പഞ്ചസാര പാനിയങ്ങള്
പഞ്ചസാര അടങ്ങിയ കോളകള്, എനര്ജി ഡ്രിങ്കുകള്, മധുരമുള്ള ചായ എന്നിവ തലച്ചോറില് അമിതമായ ഗ്ലൂക്കോസ് നിറയ്ക്കുന്നു. അവ ഓര്മ ശക്തിയെ തകരാറിലാക്കുകയും പഠനശേഷി കുറയ്ക്കുകയും കാലക്രമേണ ഡിമെന്ഷ്യയിലേക്ക് നയിക്കുകയും ചെയ്തേക്കാം.
ഉയര്ന്ന അളവില് സംസ്കരിച്ച ഭക്ഷണങ്ങള്
പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്, ഫ്രോസണ് ഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡ്ഡുകള് എന്നിവയില് ധാരാളം രാസവസ്തുക്കളും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. അവ തലച്ചോറില് വീക്കം ഉണ്ടാക്കുന്നു. ഇത് മന്ദഗതിയിലുള്ള ചിന്ത, മോശം ഏകാഗ്രത, ദീര്ഘകാല അടിസ്ഥാനത്തില് മാനസികാവസ്ഥയിലെ മാറ്റങ്ങള് എന്നിവയിലേക്ക് നയിക്കാം.
ട്രാന്സ് ഫാറ്റുകള്
പേസ്ട്രി, ചില വറുത്ത ഭക്ഷണങ്ങള് എന്നിവയില് അടങ്ങിയിരിക്കുന്ന ട്രാന്സ് ഫാറ്റുകള് ധമനികളെ തടസപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഓര്മശക്തിയെ ഗുരുതരമായി ബാധിക്കുകയും പക്ഷാഘാത സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യും.
കൃത്രിമ മധുര പലഹാരങ്ങള്
ഡയറ്റ് സോഡകളിലും പഞ്ചസാര രഹിത മധുര പലഹാരങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ക്രിത്രിമ മധുര പലഹാരങ്ങള്ക്ക് തലച്ചോറിന്റെ സ്വാഭാവിക പ്രവര്ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവുണ്ട്. അവ ആസക്തി വര്ധിപ്പിക്കുകയും ഓര്മ്മശക്തിയെ ദുര്ബലമാക്കുകയും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാവസ്ഥ വൈകല്യങ്ങള്ക്ക് കാരണമാവുകയും ചെയ്യും.
ശുദ്ധീകരിച്ച കാര്ബോഹൈഡ്രേറ്റുകള്
വെളുത്ത മാവ് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വെളുത്ത ബ്രഡ്, പേസ്ട്രികള് പാസ്ത എന്നിവ രക്തത്തിലെ പഞ്ചസാരയിലെ അളവ് വേഗത്തില് വര്ധിപ്പിക്കുന്നു. ഈ സ്പൈക്കുകള് തലച്ചോറിലെ അവ്യക്തത, അലസത എന്നിവയിലേക്ക് നയിച്ചേക്കാം. ദീര്ഘകാല അടിസ്ഥാനത്തില് തലച്ചോറിന്റെ പ്രവര്ത്തനത്തെപ്പോലും തകരാറിലാക്കാം.
മദ്യം അമിതമായി ഉപയോഗിക്കുന്നത്
അമിതമായ മദ്യപാനം തലച്ചോറിലെ കലകളെ കുറയ്ക്കുകയും ഓര്മ്മ ശക്തി നശിപ്പിക്കുകയും തീരുമാനമെടുക്കലിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മദ്യം തലച്ചോറിലെ കോശങ്ങളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും ചിന്താപ്രക്രിയയെ വലിയരീതിയില് മന്ദഗതിയിലാക്കുയും ചെയ്യുന്നു.
വറുത്ത ഭക്ഷണങ്ങള്
വറുത്ത ചിക്കന്. ഫ്രൈസ്, മറ്റ് കൊഴുപ്പുളള ഭക്ഷണങ്ങള് എന്നിവ ഉയര്ന്ന ചൂടില് വറുക്കുമ്പോള് വിഷവസ്തുക്കള് പുറത്ത് വരുന്നു. ഈ വിഷവസ്തുക്കള് വീക്കം ഉണ്ടാക്കുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ദീര്ഘകാല അടിസ്ഥാനത്തില് മാനസിക പ്രക്രീയയെ മന്ദഗതിയിലാക്കുകയും ചെയ്യും.
അസ്പാര്ട്ടേം
മിക്ക ഭക്ഷണങ്ങളിലും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന അസ്പാര്ട്ടേം തലവേദന, മാനസികാവസ്ഥയിലെ തകരാറുകള്, വൈജ്ഞാനിക ലക്ഷണങ്ങള് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ന്യൂറോ ട്രാന്സ്മിറ്ററുകളെ തടസ്സപ്പെടുത്തുകയും തലച്ചോറിന്റെ പ്രവര്ത്തനം കൂടുതല് ബുദ്ധിമുട്ടിലാക്കുയും ചെയ്യും.
മെര്ക്കുറി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്
ചില വലിയ മത്സ്യങ്ങളില് ന്യൂറോടോക്സിന് ആയ മെര്ക്കുറി നിറഞ്ഞിരിക്കും. ആവശ്യത്തിലധികം ഉയര്ന്ന അളവുള്ള മെര്ക്കുറിയുടെ അളവ് തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കും. ഇത് ഓര്മക്കുറവ്, ക്ഷോഭം, ഒടുവില് ശ്രദ്ധ കേന്ദ്രീകരിക്കാന് കഴിയാത്ത അവസ്ഥ എന്നിവയിലേക്ക് നയിക്കും.
അമിതമായ ഉപ്പ്
ടിന്നിലടച്ച ലഘു ഭക്ഷണങ്ങളിലും സൂപ്പുകളിലും സാധാരണയായി അമിതമായി അടങ്ങിയിരിക്കുന്ന ഉപ്പ്, ധമനികളെ കാഠിന്യമുള്ളതാക്കുകയും തലച്ചോറിലെ രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇത് ആശയക്കുഴപ്പം, ഓര്മ്മക്കുറവ്, മാനസിക വൈകല്യം എന്നിവയിലേക്ക് നയിച്ചേക്കാം.
Content Highlights :Some foods can damage brain energy and over time cause diseases like dementia