മദ്യപാനം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍

മദ്യപാനം മൂലമുണ്ടാകുന്ന അര്‍ബുദങ്ങള്‍ ഏതൊക്കെയാണ്

മദ്യപാനം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മദ്യം ഡിഎന്‍എയെ നശിപ്പിക്കും. ഡിഎന്‍എ യ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ കോശം നിയന്ത്രണാതീതമായി വളര്‍ന്ന് അര്‍ബുദമായി മാറാം. സ്തനാര്‍ബുദ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് മദ്യം വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവരാണെങ്കില്‍ മദ്യം പുകയിലയില്‍ നിന്നുള്ള കാര്‍സിനോജനുകളുടെ ആഗിരണം വര്‍ധിപ്പിക്കുന്നു.

ആല്‍ക്കഹോള്‍ അടങ്ങിയ മൂന്നോ അതിലധികമോ പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ആമാശയത്തിലെയും പാന്‍ക്രിയാസിലെയും അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും ഉണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാത്തരം പാനീയങ്ങളും അര്‍ബുദത്തിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മദ്യപാനം മൂലമുണ്ടാകുന്ന അര്‍ബുദങ്ങള്‍ ഏതൊക്കെയാണ്

ഏഴ് വ്യത്യസ്ത അര്‍ബുദങ്ങളുമായി മദ്യത്തിന്റെ ഉപയോഗം ബന്ധപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം, വായിലെ അര്‍ബുദം, തൊണ്ടയിലും അന്നനാളത്തിലുമുള്ള അര്‍ബുദം, കരളിനുണ്ടാകുന്ന അര്‍ബുദം എന്നിവയൊക്കെ മദ്യപാനം മൂലമുണ്ടാകുന്ന അര്‍ബുദങ്ങളാണ്.

അപകടകരമല്ലാതെ എത്രത്തോളം മദ്യം കഴിക്കാം

അര്‍ബുദ പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന പറയുന്നത് ഒരു അളവിലും മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ്. എന്നിരുന്നാലും ഇടയ്ക്കിടെ മദ്യപിക്കുന്ന പുരുഷന്മാര്‍ ഒരു ദിവസം രണ്ട് പ്രാവശ്യത്തില്‍ കൂടുതലും സ്ത്രീകള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ പ്രാവശ്യവും മദ്യം ഉപയോഗിക്കരുത്.

Content Highlights :Research suggests that drinking alcohol increases the risk of cancer

To advertise here,contact us