ഇന്നത്തെ കാലത്ത് ഒരു വീട് വെയ്ക്കാൻ എത്ര രൂപ വേണ്ടിവരും? ഗ്രാമപ്രദേശങ്ങളിൽ ചിലവ് കുറയ്ക്കാനാകുമെങ്കിലും നഗരങ്ങളിൽ അങ്ങനൊരു ആഗ്രഹം നടക്കാനേ പോകുന്നില്ല. പോരാത്തതിന് ജീവിതച്ചിലവ് വേറെയും. രാജ്യത്തെ ടോപ്പ് മെട്രോ നഗരങ്ങളിൽ വീട് പോയിട്ട് ഒരു ഫ്ലാറ്റ് പോലും വാങ്ങുക അത്ര എളുപ്പമല്ല.
ഇങ്ങനെയെല്ലാമിരിക്കെ നമ്മുടെ നഗരങ്ങളിൽ ഒരു ഫ്ലാറ്റിന്റെ വില എത്രയെന്നാണ് ഊഹം? ഒന്നോ രണ്ടോ കോടി എന്നാണ് ഉത്തരമെങ്കിൽ തെറ്റി. രാജ്യത്തെ പ്രധാനപ്പെട്ട സൈബർ സിറ്റിയായ ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരു ഫ്ലാറ്റിന്റെ വില 75 കോടി രൂപയാണെന്ന പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസ് ചെയ്യുന്നത്.
pic.twitter.com/YxAnMzbtLA
Can’t believe they cooked this in Gurgaon pic.twitter.com/p8XFLlehXf
അഭിനവ് കുക്റേജ എന്ന വ്യക്തിയാണ് എക്സിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. ഗുരുഗ്രാമിൽ ഡിഎൽഎഫ് പണിത പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു അഭിനവ്. സ്വിമ്മിങ് പൂൾ, റെസ്റ്റോറന്റ്, പ്രൈവറ്റ് തിയേറ്റർ, സ്പാ തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ ഉള്ള അപാർട്മെന്റിന്റെ ഓരോ ചിത്രവും ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതാണ്. എന്നാൽ ഫ്ലാറ്റിന്റെ വിലയുടെ കാര്യം കേട്ടപ്പോൾത്തന്നെ എല്ലാവരുടെയും ഉത്സാഹം പോയി കേട്ടോ. 9500 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റിന്റെ ഒരു സ്ക്വയർ ഫീറ്റിന്റെ വില 80,000. അപ്പോൾ മൊത്തം ഫ്ലാറ്റിന്റെ വില 75 കോടി മാത്രം!
DLF launched their new project, The Dahlias on Golf Course Road, Gurgaon today. Smallest apartment configuration is 9500 sqft. Expected selling price is ₹80k per sqft. This means that there is now a building in Gurgaon where the cheapest home costs ~ ₹75Cr ($9m) https://t.co/SUqUMgNKWc
അഭിനവ് ഫ്ലാറ്റിന്റെ വില വെളിപ്പെടുത്തിയതോടെ നെറ്റിസൺസ് ആകെ ട്രോൾ മോഡിലാണ്. ഇതെന്താണപ്പാ, ബുർജ് ഖലീഫയിൽപോലും ഇതുപോലത്തെ ഫ്ളാറ്റിന് വെറും 6 കോടി മാത്രമേയുളൂ എന്നതാണ് ഒരു മറുപടി ട്വീറ്റ്. എന്തിന് ഇറ്റലിയിലെ കടൽത്തീരത്തും ടൈംസ് സ്ക്വയറിലും ലോസ് ആഞ്ചൽസിലുമെല്ലാം ഇതിലും വലിയ വിലകുറവിൽ ഒരു യൂണിറ്റ് ലഭിക്കുമെന്നും മറുപടികളുണ്ട്. ഇങ്ങനെ പോയാൽ ഒരു ഇന്ത്യൻ മിഡിൽ ക്ലാസ് കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്നത് സ്വപ്നം പോലും കാണാൻ സാധിക്കില്ലെന്ന് മറ്റൊരു മറുപടി ട്വീറ്റ്. എന്തായാലും ഇങ്ങനെയൊരു വില, അതും ഒരു ഫ്ളാറ്റിന്, കേട്ടുകേൾവിയില്ലാത്ത ഒന്നാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.
Content Highlights: flats price at gurugram amazes netizens