ലക്ഷങ്ങൾ ഫോളോവേഴ്സുള്ള ഇൻസ്റ്റ​ഗ്രാം സെലിബ്രിറ്റി; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചു, പിന്നാലെ ദയാവധം

peanut_the_squirrel12 എന്ന പേരിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്

പലപ്പോഴും മനുഷ്യരെ പോലെ ഫാൻസ് ഏറെയുള്ളവരാണ് മൃ​ഗങ്ങൾ. പല മൃ​ഗങ്ങൾക്കും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് വരെയുണ്ട്. അത്തരത്തിൽ ഒരുപാട് ഫാൻസ് ഉള്ള ഒരു അണ്ണാന് സംഭവിച്ചത് എന്താണെന്ന് അറിയണ്ടേ? ന്യൂയോർക്കിൽ പീനട്ട് എന്ന് പേരുള്ള ഒരു അണ്ണാൻ ഉണ്ടായിരുന്നു. ആരാധകർ ഏറെയുള്ള ഇൻ്റർനെറ്റിലെ ഒരു സെലിബ്രിറ്റി കൂടിയായിരുന്നു ഈ അണ്ണാൻ. എന്നാൽ ഈ അണ്ണാനെ ദയാവധം ചെയ്തതായിട്ടാണ് ന്യൂയോർക്ക് സർക്കാർ അധികൃതർ പറഞ്ഞത്. ഇത്രയും ആരാധകർ ഉള്ള ഈ അണ്ണാനെ എന്തിനാണ് ദയാവധം ചെയ്തത് എന്ന് അറിയണ്ടേ.

ഇൻസ്റ്റാഗ്രാമിൽ 537,000 ഫോളോവേഴ്‌സുള്ള വളർത്തുമൃഗമായ ഈ കുഞ്ഞൻ അണ്ണാന് ലോകമെമ്പാടുമുള്ള ആരാധകരുണ്ടായിരുന്നു. അണ്ണാൻ മധുരം കഴിക്കുന്നതും ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ആളുകളെ എല്ലാം വലിയ രീതിയിൽ ആകർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥനെ കടിച്ചതുകാരണമാണ് അണ്ണാനെ ദയാവധത്തിന് വിധേയനാക്കിയത്.

മാർക്ക് ലോംഗോ എന്നയാളായിരുന്നു അണ്ണാനെ വളർത്തിയിരുന്നത്. ഒരിക്കൽ ഒരു യാത്രക്കിടയിലാണ് മാർക്ക് ലോംഗോക്ക് അണ്ണാനെ കിട്ടുന്നത്. കാട്ടിലേക്ക് വിടുന്നതിന് മുൻപ് കുറച്ച് ഭക്ഷണം കൊടുത്തെന്നും എന്നാൽ കാട്ടിലേക്ക് പോകാൻ തയ്യാറാകാതെ തങ്ങളോട് ഇണങ്ങി ഇവിടെ താമസിക്കുകയുമായിരുന്നു എന്നും മാർക്ക് ലോം​ഗോ പറഞ്ഞു. ഏഴ് വർഷത്തോളം മാർക്ക് ലോം​ഗോയുടെ കൂടെയായിരുന്നു അണ്ണാൻ താമസിച്ചിരുന്നത്. peanut_the_squirrel12 എന്ന പേരിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ പീനറ്റിനെ ദയാവധം ചെയ്തതിൽ നിരാശ അറിയിച്ചുകൊണ്ട് മാർക്ക് ലോംഗോ രം​ഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി പീനട്ട് തൻ്റെ ഏറ്റവും അടുത്ത സു​ഹ്യത്തായിരുന്നു എന്നും ലോം​ഗോ പറഞ്ഞു.

Also Read:

Travel
ലോകത്ത് വിമാനത്താവളങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളുണ്ടോ!! അറിയാം, അവയെക്കുറിച്ച്

ചെമുങ് കൗണ്ടി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്തും ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻവയോൺമെൻ്റൽ കൺസർവേഷനും പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത് ലോംഗോയ്‌ക്കൊപ്പം താമസിക്കുന്ന അണ്ണാനെയും റാക്കൂണിനെയും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും റാബിസ് പരിശോധനക്ക് ശേഷം ദയാവധം നടത്തിയെന്നുമാണ്. ഇവ മനുഷ്യർക്ക് പേവിഷബാധ ഉണ്ടാകാനും കാരണമാകാം എന്നും പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവർ ഡോക്ടറെ സമീപിക്കണമെന്നും പരിസ്ഥിതി സംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.

Content Highlights: A squirrel was eligible for euthanasia because he bit a government official the other day. With 537,000 followers on Instagram, this baby squirrel has fans all over the world

To advertise here,contact us