കമലയോ ട്രംപോ? അടുത്ത പ്രസിഡന്റിനെ പ്രവചിച്ച് മൂ ഡെങ്, ആകാംക്ഷയില്‍ ജനങ്ങള്‍

അമേരിക്കയില്‍ ആര് പ്രസിഡന്റ് ആകുമെന്ന് പ്രവചിച്ച് കുള്ളന്‍ ഹിപ്പപ്പൊട്ടാമസ്

യുഎസ് തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഏകദേശം 12 മണിക്കൂര്‍ ശേഷിക്കെ തായ്ലന്‍ഡിലെ വൈറല്‍ ഹിപ്പോ മൂ ഡെങ് 2024 ലെ യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയെക്കുറിച്ചുള്ള പ്രവചനം നടത്തി. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെ പരാജയപ്പെടുത്തി വിജയിക്കുമെന്ന് വൈറല്‍ ഹിപ്പോ പ്രവചിച്ചു.

കമല ഹാരിസിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും പേരെഴുതിയ തണ്ണിമത്തനും മറ്റ് ഫ്രൂട്ടുകളുമാണ് മൂ ഡെങിന് മുന്നില്‍ വെച്ചത്. ഇതില്‍ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണ് മൂ ഡങ് എടുത്തത്. തായ്‍ലന്‍ഡിലെ പട്ടായയയില്‍ ഖാവോ ഖീ ഓപണ്‍ മൃഗശാലയിലാണ് ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. ട്രംപ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നതാണ് വൈറല്‍ ഹിപ്പോയുടെ പ്രവചനം. നിരവധി ആളുകളാണ് പ്രവചനം കാണാനെത്തിയത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് അവസാന മണിക്കൂറുകളില്‍ സ്വിങ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റേയും കമലയുടേയും പ്രചാരണം. പെന്‍സില്‍വാനിയയും മിഷിഗണും കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. പ്രധാനമായും ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് തെരഞ്ഞെടുപ്പിലെ വിധിനിര്‍ണയിക്കുക. പെന്‍സില്‍വാനിയ, അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഒരു സ്ഥാനാര്‍ഥി 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടിയിരിക്കണം.

WATCH: Celebrity baby hippo Moo Deng predicts Trump will win US election based on which cake she eats READ: https://t.co/J8wkF9goXS pic.twitter.com/1bYbjnnwI2

CONTENT HIGHLIGHTS: Viral Hippo Moo Deng Predicts Who Will Win US Election 2024

To advertise here,contact us