18 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മകളുടെ തലയോട്ടി കോടതി മാതാപിതാക്കള്‍ക്ക് കൈമാറി, അപൂര്‍വ്വമായ ആ കേസിങ്ങനെ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തലയോട്ടി കേരളത്തിലെ കോടതിയില്‍നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.

കാസര്‍കോട് കോടതിയിലാണ് ആ വികാരഭരിതമായ നിമിഷം അരങ്ങേറിയത്. ഒരു ചെറിയ കാര്‍ബോര്‍ഡ് പെട്ടിയിലാണ് സോഫിയയുടെ തലയോട് ഉണ്ടായിരുന്നത്. കോടതിയില്‍വച്ച് ആ കാര്‍ബോര്‍ഡ് പെട്ടി സ്വീകരിക്കുമ്പോള്‍ മാതാപിതാക്കളായ ആയിഷയുടെയും മൊയ്തുവിന്റെയും കൈകള്‍ വിറച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സോഫിയയുടെ അടുത്ത ബന്ധുക്കളും നാട്ടുകാരും അവരോടൊപ്പം കോടതിയില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ഭൗതിക അവശിഷ്ടം അവര്‍ നാട്ടിലേക്ക് കൈാണ്ടുപോവുകയും സംസ്‌കരിക്കുകയും ചെയ്തു. അപൂര്‍വ്വമായ ഈ കേസിന് പിന്നിലെ സംഭവം എന്താണെന്നറിയണമെങ്കില്‍ 18 വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണം.

കര്‍ണ്ണടകയിലെ കൂര്‍ഗ്ഗ് സ്വദേശിയും 13കാരിയുമായ സോഫിയ ഗോവയില്‍ കോണ്‍ട്രാക്ടറായ ഹംസയുടെ വീട്ടില്‍ വേലക്കാരിയായി ജോലിചെയ്യുകയായിരുന്നു. ഒരുദിവസം അടുക്കള ജോലിക്കിടയില്‍ അവള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയുണ്ടായി. ഇതില്‍ പരിഭ്രാന്തനായ ഹംസ തനിക്ക് ശിക്ഷകിട്ടുമോ എന്ന് ഭയന്ന് 2006 ഡിസംബറില്‍ സോഫിയയെ കൊലപ്പെടുത്തി.

Also Read:

Health
മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം

പിന്നീട് അവളുടെ ശരീരം കഷണങ്ങളായി മുറിച്ച് ഗോവയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം സൈറ്റില്‍ തള്ളുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഹംസയെ പിടികൂടുകയും മൃതശരീര ഭാഗങ്ങള്‍ 2008 ല്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഹംസയെ പ്രാദേശിക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എങ്കിലും 2019തില്‍ കേരള ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. പെണ്‍കുട്ടിയുടെ മരണശേഷം ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലയോട്ടിയും എല്ലും കഷ്ണങ്ങളും തെളിവായി കിട്ടുകയും ചെയ്തിരുന്നു.

കുറ്റവാളിയെ കോടതി ശിക്ഷിച്ചുവെങ്കിലും തങ്ങളുടെ മകള്‍ക്ക് ഔപചാരികവും മാന്യവുമായ അന്ത്യയാത്രനല്‍കാന്‍ ആ മാതാപിതാക്കള്‍ ആഗ്രഹിച്ചു. പെണ്‍കുട്ടിയുടെ കുടുംബം അവളുടെ ഭൗതികാവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും കേരളത്തിലെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഇവരുടെ ആവശ്യം അംഗീകരിക്കുകയും തലയോട്ടി മാതാപിതാക്കള്‍ക്ക് കൈമാറുകയുമായിരുന്നു. തലയോട്ടി സ്വീകരിക്കാന്‍ ആയിഷയ്ക്കും മൊയ്തുവിനുമൊപ്പം നാട്ടുകാരായ കൂര്‍ഗിലെ ആയങ്കേരി സ്വദേശികളും മരിച്ച പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളും എത്തിയിരുന്നു.

Content Highlights : The parents of the girl who was brutally murdered in Goa years ago received the skull from the Kerala court. This is the rare story

To advertise here,contact us