യുഎസിലെ ന്യൂജേഴ്സിക്ക് മുകളില് സ്ഥിരമായി ഡ്രോണ് എന്ന് തോന്നിക്കുന്ന അജ്ഞാത വസ്തു പറക്കുന്നതായി റിപ്പോര്ട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ദൃശ്യങ്ങളും പുറത്തു വന്നു. സ്ഥിരമായി ഡ്രോണ് പ്രത്യക്ഷപ്പെടുന്നത് പ്രദേശവാസികളില് ആശങ്ക ജനിപ്പിച്ചതിനെ തുടര്ന്ന് ഫെഡറല് പൊലിസ് ഏജന്സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
Mysterious drone flights plaguing New Jersey residents for weeks have now reportedly reached over into one of New York City's boroughs. 🌙🌃 #NewJersey #DroneFlights #NYCBoroughs#UFOTwitter #UFO #UFOs #UFOSightings #UAPTwitter) pic.twitter.com/ZQJ7WK08o8
നവംബര് പകുതി മുതല്, ന്യൂജേഴ്സിയിലെ 10 കൗണ്ടികളിലെങ്കിലും ഡ്രോണ് ദൃശ്യങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജലസംഭരണികള്, വൈദ്യുതി ലൈനുകള്, റെയില്വേ, പാര്പ്പിട മേഖലകള്, മോട്ടോര്വേകള് എന്നിവയുള്പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ഡ്രോണുകള് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഡ്രോനുകളെക്കാള് വലുതാണ് ഇവയെന്നാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത്. വ്യാഴാഴ്ച, ന്യൂജേഴ്സി ഗവര്ണര് ഫില് മര്ഫി സോഷ്യല് മീഡിയയിലൂടെ തന്റെ ഓഫീസ് നിയമപാലകരോടൊപ്പം സ്ഥിതിഗതികള് സജീവമായി നിരീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, 'ഇപ്പോള് പൊതുജനങ്ങള്ക്ക് ഒരു ഭീഷണിയുമില്ലെന്ന്' ഫില് മര്ഫി പറഞ്ഞു.
Spotted in New Jersey 👽🛸 LFG pic.twitter.com/vjXsBNFLsw
ബൂണ്ടന് ഡാമിന് സമീപം താമസിക്കുന്ന ജോനല് ഫെറന്ഡിനോസ് എന്നയാള് നായയുമായി നടക്കാന് പോയപ്പോള് ഡ്രോണ് കണ്ടെന്ന് പറയുന്നു. ഒരു ദിവസം അഞ്ച് ഡ്രോണുകളെ കണ്ടെന്നും അവകാശവാദമുണ്ട്. കഴിഞ്ഞ ദിവസം കാര് അപകടത്തില് പരിക്കേറ്റവരെ രക്ഷിക്കാന് എത്തിയ ഹെലികോപ്റ്ററിനെ ഒരു ഡ്രോണ് തടഞ്ഞ സംഭവവും ഉണ്ടായി. രാരിറ്റന് വാലി കമ്മ്യൂണിറ്റി കോളജിലെ ഗ്രൗണ്ടില് ഹെലികോപ്റ്റര് ലാന്ഡ് ചെയ്യാന് ഈ ഡ്രോണ് തടസമായെന്നാണ് റിപ്പോര്ട്ടുകള്. പൊലിസ് വെടിവയ്ക്കുന്നതിന് മുമ്പ് ഡ്രോണ് പ്രദേശത്ത് നിന്ന് പറന്ന് പോവുകയായിരുന്നു.
The mysterious nighttime drone flights plaguing New Jersey residents for weeks has now reportedly reached over into one of New York City's boroughs. pic.twitter.com/5Vx71TFhRu
ഇതിനായി പ്രത്യേക ഹെല്പ്ലൈനും തുറന്നു. ഒരു വലിയ ഡ്രോണ് ആണ് താന് കണ്ടതെന്ന് ചാത്തം സ്വദേശിയായ മെലീസ പറഞ്ഞു. മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതാണ് ശ്രദ്ധയില് പെട്ടതെന്നും അവര് പറഞ്ഞു. പച്ച, ചുവപ്പ് വെളിച്ചം പുറപ്പെടുവിക്കുന്ന ഡ്രോണുകളാണ് ഇവ. കാര് ആകാശത്ത് പറക്കുകയാണെന്ന് കരുതിയെന്നാണ് ഫ്ളോര്ഹാം പാര്ക്ക് മേയര് മാര്ക്ക് ടൈലര് പറഞ്ഞത്. ഏകദേശം ആറ് അടിയെങ്കിലും വലുപ്പമുണ്ട് ഡ്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം ഡ്രോണുകള് കാണുന്നവര് അധികൃതരെ അറിയിക്കണമെന്ന് പൊലിസ് നിര്ദേശം നല്കിയിട്ടുണ്ട്.
Content Highlights: Unidentified Drones Light Up New Jersey’s Skies, Baffling Residents