ചത്ത കോഴിയുടെ വായില്‍ നിന്ന് തീയും പുകയും; വൈറലായി വീഡിയോ

കര്‍ണാടകയിലെ ഹഡിഗെയിലാണ് ചത്ത കോഴിയുടെ വായില്‍ നിന്ന് തീയും പുകയും വരുന്ന അത്ഭുതസംഭവമുണ്ടായത്

കര്‍ണാടകയിലെ സകലേഷ്പുരയ്ക്കടുത്തുള്ള ഹഡിഗെയിലെ ഗ്രാമവാസികള്‍ക്ക് ആ കാഴ്ച ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു ചത്ത കോഴിയുടെ വയറില്‍ ഞെക്കുമ്പോള്‍ അതിന്റെ വായില്‍ നിന്ന് തീയും പുകയും വരുന്നു. ഇത് കണ്ട ഗ്രാമവാസികളാകെ ഞെട്ടിയിരിക്കുകയാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെച്ചത്. ചിലരൊക്കെ ഇത് ക്രിത്രിമ വീഡിയോ ആണെന്നും പറയുന്നുണ്ട്.

Also Read:

Environment
പ്രാണി കടിച്ച ഇല കൊണ്ട് ചായ, വില കേട്ടാല്‍ ഞെട്ടും

Chicken are mysteriously dying, and their dead bodies are emitting fire (in Sakaleeshpur Indian village) Debate below - Real or CGI? 🤔🔥 https://t.co/NaQT6mvx2J

രവി എന്ന ഗ്രാമവാസിയുടെയായിരുന്നു കോഴി. കോഴിയുടെ വയറില്‍ ഞെക്കിയപ്പോള്‍ കണ്ടുനില്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന വിധത്തില്‍ ഒന്നിലധികം തവണ അതിന്റെ വായില്‍ നിന്ന് തീജ്വാലകള്‍ പുറത്തുവന്നതായി കണ്ടുനിന്നവര്‍ പറയുന്നു.

വീഡിയോയുടെ താഴെ വന്ന കമന്റുകളില്‍ ചിലര്‍ പറയുന്നത് കോഴികള്‍ രാസവസ്തുക്കള്‍ എന്തെങ്കിലും കഴിച്ചിരിക്കാം എന്നാണ്. എന്നാല്‍ കോഴിയുടെ മരണകാരണവും വീഡിയോയ്ക്ക് പിന്നിലെ നിഗൂഡതയെ കുറിച്ചും അന്വേഷണങ്ങള്‍ വേണമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Content Highlights :When a dead chicken's stomach is squeezed, fire and smoke come out of its mouth

To advertise here,contact us