90സ് കിഡ്‌സിനും ജെൻസി കിഡ്‌സിനും ഇനി വിശ്രമം, ജെൻ ആൽഫയ്ക്കും മാറി നില്‍ക്കാം; 2100നെ നിര്‍വചിക്കാൻ അവർ വരുന്നു

സാങ്കേതിക വിദ്യകളുടെ ഏറ്റവും മികച്ച ലോകത്ത് ജീവിക്കുമ്പോള്‍ തന്നെ ബീറ്റാ ബേബീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്

മില്ലേനിയല്‍(1981-1996)സിന്റെ 90സ് കിഡ് ഇമേജും ജെന്‍സി(1996-2010)കിഡ്‌സിന്റെ ന്യൂജെന്‍ ഇമേജിനും ഇനി വിട. അടുത്ത വര്‍ഷം മുതല്‍ ലോകം സ്വീകരിക്കാനിരിക്കുന്നത് ഒരു പുത്തന്‍ തലമുറയെ. ജെന്‍ ആല്‍ഫ(2010-2024)യുടെ പിന്‍ഗാമികളായി 2025 മുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് പുതിയ ജനറേഷനായ ജെനറേഷന്‍ ബീറ്റയായാണ്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റയില്‍ ഉള്‍പ്പെടും.

2035ഓടു കൂടി ആഗോള ജനസംഖ്യയുടെ 16 ശതമാനവും ജെന്‍ ബീറ്റയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല, ഈ പുതിയ ജനറേഷനിലെ പലര്‍ക്കും 22ാം നൂറ്റാണ്ടിന്റെ (2100) തുടക്കം കാണാനും സാധിക്കും. അതായത്, ആ നൂറ്റാണ്ടിനെ രൂപപ്പെടുത്താന്‍ പോലും സാധിക്കുന്നവരാണ് 2025 മുതല്‍ ജനിക്കാനിരിക്കുന്നത്. ബീറ്റ ബേബീസ് എന്നായിരിക്കും ഈ തലമുറയിലെ കുട്ടികള്‍ അറിയപ്പെടുക.

മനുഷ്യ ചരിത്രത്തിലെ പുതിയ യുഗങ്ങളെ സൂചിപ്പിക്കാന്‍ ഗ്രീക്ക് അക്ഷരമാലയില്‍ നിന്നാണ് നിലവില്‍ പേരുകളെടുക്കുന്നത്. ഈ രീതി ജെന്‍ ആല്‍ഫയില്‍ നിന്ന് തുടങ്ങി ജനറേഷന്‍ ബീറ്റ വരെ എത്തിനില്‍ക്കുന്നു. ദൈനംദിന ജീവിതത്തില്‍ സാങ്കേതികത വളരെ സ്വാധീനം ചെലുത്തുന്ന യുഗത്തില്‍ ജനിക്കുന്ന ഇവര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരിക്കും.

Also Read:

Life Style
സിംഗിളായി ഇരിക്കുന്നത് അത്ര എളുപ്പമല്ല; 'സിംഗിൾസ്' പങ്കാളികൾ ഉള്ളവരേക്കാൾ അതൃപ്തരെന്ന് പഠനം

മാത്രവുമല്ല, ഇപ്പോഴുള്ളതിനേക്കാള്‍ എല്ലാ നൂതനസാങ്കേതിക വിദ്യകളും ആക്‌സസ് ചെയ്യാനും അവയില്‍ പ്രാവീണ്യം നേടാനും ജനറേഷന്‍ ബീറ്റയ്ക്ക് കൂടുതല്‍ അവസരമുണ്ടാകും. ധരിക്കാന്‍ സാധിക്കുന്ന ആരോഗ്യ സാങ്കേതിക വിദ്യകളെയും, ഓട്ടോണോമസ് ട്രാന്‍സ്‌പോര്‍ട്ടേഷനെയും ആഴത്തിലുള്ള വെര്‍ച്വല്‍ ലോകത്തെയും ദൈനംദിന ജീവിതത്തിലെ അടിസ്ഥാന വശങ്ങളായി കണക്കാക്കുന്ന ആദ്യത്തെ തലമുറയായിരിക്കും ബീറ്റാ ബേബീസ്.

സാങ്കേതിക വിദ്യകളുടെ ഏറ്റവും മികച്ച ലോകത്ത് ജീവിക്കുമ്പോള്‍ തന്നെ ബീറ്റാ ബേബീസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. കാലാവസ്ഥാ വ്യതിയാനം, നഗരവല്‍ക്കരണം, ആഗോള ജനസംഖ്യയിലെ മാറ്റങ്ങള്‍ തുടങ്ങിയവ വെല്ലുവിളികളായി നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ 21ാം നൂറ്റൂണ്ടിലെ പാരിസ്ഥിതിക ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ചുമതലയും ജനറേഷന്‍ ബീറ്റയുടേതാണ്.

Content Highlights: New Generation from 2025 and they Called Generation Beta

To advertise here,contact us