കുറച്ചൊക്കെ സീരിയസാകണം, ഡേറ്റിംഗ് തമാശയല്ല; എന്താണ് 'സിമ്മര്‍ ഡേറ്റിംഗ്'?

ജെന്‍-സീയുടെ പുതിയ ഡേറ്റിംഗ് രീതി

ഡേറ്റിംഗ് ആപ്പുകളുടെ വരവോട് കൂടി വിവിധ തരത്തിലുള്ള റിലേഷന്‍ഷിപ്പുകളിലൂടെയാണ് പലരും കടന്നു പോകുന്നത്. സിറ്റുവേഷന്‍ഷിപ്പ്, ഗോസ്റ്റിംഗ് അങ്ങനെ നിരവധി പേരുകളിലാണ് ഇത്തരത്തിലുള്ള റിലേഷന്‍ഷിപ്പുകള്‍ അറിയുന്നതും. ഇപ്പോള്‍ ഇതാ ജനറേഷന്‍ Z പ്രണയ ജീവിതത്തില്‍ പുതിയൊരു ഡേറ്റിംഗ് ശ്രദ്ധേയമാവുകയാണ്. 'സിമ്മര്‍ ഡേറ്റിംഗ്' എന്നാണ് ഇത് അറിയപെടുന്നത്. പങ്കാളികളുമായി കൂടുതല്‍ സമയം ചെലവഴിച്ച് ആത്മബന്ധം സ്ഥാപിക്കുന്ന ഒരു മന്ദഗതിയുള്ള ഡേറ്റിംഗ് രീതിയാണ് ഇത്.

ഇത്തരം ബന്ധത്തിലൂടെ പങ്കാളിയുടെ ആഗ്രഹങ്ങളും മൂല്യങ്ങളും മനസ്സിലാക്കുന്നതിനായി കൂടുതല്‍ സമയം ചെലവഴിക്കുകയും അതിലൂടെ ആ ബന്ധം ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ രീതിയിലൂടെ വ്യക്തികളുടെ ആത്മബോധവും ബന്ധങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും വര്‍ധിക്കുന്നു.

Also Read:

Business
2025 ജനുവരിയില്‍ ഇത്രയും ദിവസങ്ങള്‍ ബാങ്കുകള്‍ അവധിയായിരിക്കും; ഓര്‍ത്തുവച്ചോളൂ

സിമ്മര്‍ ഡേറ്റിംഗ് ഇപ്പോള്‍ പ്രധാനമായും ജനറേഷന്‍ Z-യുടേതാണ്. മനസിലാക്കലിനും വിശ്വാസത്തിനും മുന്‍ഗണന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിമ്മര്‍ ഡേറ്റിംഗ് അനുയോജ്യമാണ്. സമകാലീന ജീവിതശൈലികള്‍ക്കും പ്രണയത്തിനുമുള്ള ഒരു പുതിയ സമീപനമാണ് സിമ്മര്‍ ഡേറ്റിംഗ്. ബന്ധങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. പുതിയ തലമുറയുടെ പ്രണയ ജീവിതത്തിലെ ഈ മാറ്റം കൂടുതല്‍ യുവാക്കളില്‍ സ്വീകാര്യത നേടുകയാണ്.

Content Highlights: Simmer dating: The newest trend in romance you need to know about

To advertise here,contact us