ഇന്ത്യന്‍ ടീമിലെ ഏറ്റവും ആസ്തിയുള്ള പ്ലേയേർസില്‍ ഒരാള്‍, രോഹിത് ശര്‍മയുടെ വരുമാനം ഇങ്ങനെ...

രോഹിത് ശര്‍മയുടെ ആസ്തി 2140 ദശലക്ഷം രൂപയാണ്

രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് രോഹിത് ശര്‍മ. നിലവില്‍ കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതും. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2140 മില്യണ്‍ രൂപയാണ് രോഹിത് ശർമ്മയുടെ നെറ്റ് വർത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ബിസിസിഐയുടെ ഗ്രേഡ് കരാറിന്റെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിലൂടെ 70 ദശലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. ശമ്പളത്തിന് പുറമേ മാച്ച് ഫീയില്‍ നിന്നും രോഹിത് പണം സമ്പാദിക്കുന്നുണ്ട്. ഓരോ ടെസ്റ്റ് മത്സരത്തിനും ഏകദേശം 15 ലക്ഷം രൂപയാണ് രോഹിതിന് ലഭിക്കുന്നത്. കൂടാതെ ഓരോ ഏകദിന മത്സരത്തിനും 6 ലക്ഷം രൂപയാണ് ഫീസായി ലഭിക്കുന്നത്. കൂടാതെ 2024 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിച്ചെങ്കിലും ടി 20 ഇന്റര്‍നാഷണലുകള്‍ക്ക് ഒരു മത്‌സരത്തിന് 0.3 മില്യണ്‍ വീതമാണ് സമ്പാദിച്ചതെന്നുമാണ് റിപ്പോർട്ടുകള്‍.

Also Read:

Life Style
ഇതല്‍പ്പം കടന്നുപോയി! റീല്‍ ചിത്രീകരിക്കാനായി റോഡിന് തീയിട്ട് യുവാവ്, വീഡിയോ

രോഹിത് ശര്‍മയുടെ വരുമാനത്തിന്റെ വലിയൊരു പങ്കും ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ലഭിച്ചതാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 2022 മുതല്‍ അദ്ദേഹം ഒരു സീസണില്‍ 160 ദശലക്ഷം വരുമാനമാണ് നേടിയത്. 17 വര്‍ഷത്തിലേറെ നീണ്ടുനിന്ന തന്റെ കരിയറില്‍ 185.6 കോടിരൂപ സമ്പാദിച്ചിട്ടുമുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് മാത്രമല്ല അഡിഡാസ്,ഓക്ലി, ലാ ലിഗ തുടങ്ങിയ വലിയ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് രോഹിത് ശര്‍മ. മുംബൈയില്‍ 300 മില്യണ്‍ രൂപ വിലമതിക്കുന്ന 6,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വലിയ അപ്പാര്‍ട്ട്‌മെന്റ് രോഹിതിന്റെ സ്വന്തമാണ്. സ്വത്തില്‍ മാത്രമല്ല ആഢംബര കാറുകളോടുള്ള രോഹിതിന്റെ ഇഷ്ടവും വളരെ പ്രസിദ്ധമാണ്. സ്‌കോഡ ലോറ, ടൊയോട്ട ഫോര്‍ച്യൂണര്‍, ബിഎംഡബ്ല്യു എക്‌സ് 3, മേഴ്‌സിഡസ് ജിഎല്‍എസ് 400 ഡി തുടങ്ങിയ നിരവധി വാഹനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

രോഹിത് ശര്‍മയുടെ ആസ്തി അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലംതന്നെയാണ്. ഇന്ത്യയിലെ സമ്പന്നനായ ക്രിക്കറ്റ് പ്ലേയര്‍ എന്ന രീതിയില്‍ അദ്ദഹം വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണവും അതുതന്നെ.

Content Highlights : This is the luxurious life of the richest cricketer, Rohit Sharma

To advertise here,contact us