'ഡിയര്‍ ഇഡ്‌ലി ചട്‌നി നോ സാമ്പാര്‍'; ചാറ്റ് ചെയ്യുമ്പോള്‍ മെയില്‍ അയയ്ക്കല്ലേ പണിപാളും

ഗേറ്റ് അധികൃതരില്‍ നിന്ന് ലഭിച്ച വിചിത്രമായ ഇമെയില്‍ സന്ദേശമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗം

ഗേറ്റ് അധികൃതരില്‍ നിന്ന് ലഭിച്ച വിചിത്രമായ ഇമെയില്‍ സന്ദേശമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗം. 'ഡിയര്‍ ഇഡ്‌ലി ചട്‌നി നോ സാമ്പാര്‍' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗേറ്റില്‍ നിന്ന് ലഭിച്ച ഇമെയ്‌ലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Also Read:

Life Style
റീല്‍സ് കണ്ട് സമയം പോകുന്നോ... ഇങ്ങനെ ചെയ്തുനോക്കൂ

ഗേറ്റ് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഇമെയിലിലാണ് വിചിത്ര അഭിസംബോധനയുള്ളത്. ' എനിക്ക് ഗേറ്റില്‍ നിന്ന് ലഭിച്ച ഇമെയിലാണ് ഇത്. ഇത് മനഃപൂര്‍വം ചെയ്തതാണോ? ഇത്തരത്തില്‍ ഒരു തെറ്റ് അവര്‍ക്ക് എങ്ങനെ വരുത്താനാകും?' ഇമെയിലിന്‌റെ സ്‌ക്രീന്‍ഷോട്ട് റെഡിറ്റില്‍ പങ്കുവച്ചുകൊണ്ട് യുവാവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എന്നാല്‍ യുവാവ് പങ്കുവച്ച ഇമെയില്‍ യാഥാര്‍ഥത്തില്‍ ഗേറ്റ് അധികൃതര്‍ അയച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മെയില്‍ സത്യമാണെന്നും തനിക്കും അത്തരത്തിലുള്ള ഒരു മെയില്‍ ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് മറ്റൊരു യുവാവും രംഗത്തുവന്നിട്ടുണ്ട്.

ഏതോ ശമ്പളം ലഭിക്കാത്ത ഇന്റേണാണ് ഇമെയിലിനു പുറകിലെന്നും ചാറ്റിങ്ങിനിടെ ഔദ്യോഗിക മെയിലുകള്‍ അയച്ചാല്‍ ഇങ്ങനെയിരിക്കുമെന്നുമുള്‍പ്പെടെ യുവാവിന്റെ പോസ്റ്റിനുകീഴെ നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.

Content Highlights: Bizarre GATE email with strange greeting sparks confusion

To advertise here,contact us