അല്ലെങ്കിലും നടുകഷ്ണങ്ങളാണ് നല്ലത്; മൂന്നുമക്കളില്‍ മിടുക്ക് നടുവില്‍ ജനിച്ച കുട്ടിക്കായിരിക്കുമെന്ന് പഠനം

നടുവില്‍ ജനിച്ച കുട്ടികളായിരിക്കും സഹോദരങ്ങളെക്കാള്‍ വിനയവും സത്യസന്ധതയും സഹകരണ മനോഭാവവും ഉള്ളവര്‍

നിങ്ങള്‍ മൂന്ന് സഹോദരങ്ങളാണെങ്കില്‍ ഒരു കാര്യം സമ്മതിച്ചേ പറ്റൂ. നിങ്ങളില്‍ രണ്ടാമത് ജനിച്ചയാള്‍ അതായത് നടുവിലുളളയാള്‍ ആയിരിക്കും മറ്റ് സഹോദരങ്ങളേക്കാള്‍ വിനയവും സത്യസന്ധതയും സഹകരണ മനോഭാവവും ഉള്ളവര്‍. അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാവും പക്ഷേ പഠനങ്ങള്‍ വരെ പറയുന്നത് അങ്ങനെയാണ്. ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് അഡ്‌ലര്‍ ആണ് വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ജനനക്രമം എന്ന ആശയം ഒരു നൂറ്റാണ്ടിന് മുന്‍പ് ആദ്യമായി അവതരിപ്പിച്ചത്.

ആദ്യത്തെ കുട്ടിക്ക് കൊടുക്കുന്ന ലാളനയും കരുതലുമൊന്നും രണ്ടാമത്തെ കുട്ടിക്ക് ഒരിക്കലും ലഭിക്കില്ല. അതേസമയം ഏറ്റവും ഇളയ കുട്ടിക്ക് എല്ലാവിധ പരിഗണന നല്‍കുകയും ചെയ്യും. ഇതാണ് സാധാരണയായി നടുവില്‍ ജനിക്കുന്ന എല്ലാ കുട്ടികളുടെയും പരാതിയും. കനേഡിയന്‍ ഗവേഷകരായ ബ്രോക്ക് യൂണിവേഴ്‌സിറ്റിയിലെ മൈക്കില്‍ ആഷ്ടനും കാല്‍ഗറി യൂണിവേഴ്‌സിറ്റിയിലെ കിബിെേയാ ലീയും പറയുന്നതനുസരിച്ച് നടുവിലെ കുട്ടിയാകുന്നത് വലിയ നേട്ടംതന്നെയാണെന്നാണ്.

Also Read:

Health
കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വേദനയില്ലാത്ത ഫ്‌ളാഷ് റേഡിയോ തെറാപ്പി

സത്യസന്ധത, വിനയം, വൈകാരികത, തുറന്നുപറച്ചില്‍ തുടങ്ങിയ സവിശേഷിതകളെ അളക്കുന്ന HEXACO Personality Inventory Test ഉപയോഗിച്ചാണ് ഇത്തരം കുട്ടികളുടെ പ്രത്യേകത കണ്ടെത്തിയത്. തെറ്റുകള്‍ ക്ഷമിക്കാനും മറ്റുള്ളവരോട് സൗമ്യമായി ഇടപെടാനും, വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറാനും കോപം നിയന്ത്രിക്കാനും സത്യസന്ധതയും വിനയവും കാത്തുസൂക്ഷിക്കാനും ഇവര്‍ മിടുക്കരായിരിക്കും മാത്രമല്ല ഇവര്‍ക്ക് സമ്പത്തിലും ആഡംബരത്തിലും താല്‍പര്യമില്ലാത്തവരും ആയിരിക്കും.

Content Highlights :Children born in the middle tend to be more humble, honest and cooperative than their siblings

To advertise here,contact us