ഒന്നരലക്ഷം രൂപ മാസശമ്പളമുളള ജോലി ഉപേക്ഷിച്ച് ബേക്കിങ്ങിന് ഇറങ്ങിപ്പുറപ്പെടുക! ഒരു സാധാരണക്കാരന് അത്രപെട്ടെന്നൊന്നും ഉള്ക്കൊള്ളാന് സാധിക്കാത്ത ഒരു തീരുമാനമാണത്. എന്നാല് സ്വന്തം പാഷന് മറ്റെന്തിനേക്കാളും പ്രധാന്യം നല്കുന്ന ചിലരെ സംബന്ധിച്ച് ഇതിലെന്തിരിക്കുന്നുവെന്നും തോന്നാം.
ബേക്കിങ് എന്ന പാഷന് വേണ്ടി ബെംഗളുരുവിലെ അസ്മിത എന്ന യുവതിയാണ് മാസം ഒന്നരലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലി രാജി വച്ച് ബേക്കറി ബിസിനസ്സിലേക്ക് തിരിഞ്ഞത്. എച്ച് ആര് പ്രൊഫണല് ആയിരുന്നു അസ്മിത. 2023ലാണ് അസ്മിത ജോലി രാജിവച്ച് പാഷന്റെ പുറകെ സഞ്ചരിക്കാന് തീരുമാനിക്കുന്നത്.
അസ്മിതയുണ്ടാക്കിയ ഒരു മഫിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഭര്ത്താവ് സാഗര് എക്സില് പോസ്റ്റു പങ്കുവച്ചിരുന്നു. ഇതോടെയാണ് അസ്മിതയുടെ പ്രചോദനാത്മകമായ ജീവിതം സോഷ്യല് മീഡിയയില് വൈറലാകുന്നത്. 'എന്റെ ഭാര്യ മാസം 1.50 ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചു. ഇതുണ്ടാക്കുന്നതിന് വേണ്ടി. ദൈവത്തിന് നന്ദി, അവളതില് വിജയിച്ചു.' എന്നാണ് സാഗര് കുറിച്ചത്. നിമിഷങ്ങള്ക്കുള്ളിലാണ് സാഗറിന്റെ പോസ്റ്റ് വൈറലായത്. നിരവധി പേര് അസ്മിതയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. സ്വന്തം സ്വപ്നങ്ങള്ക്ക് പിറകേ സഞ്ചരിക്കാന് അസ്മിതയ്ക്ക് പിന്തുണ നല്കിയ സാഗറിനെയും എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.
My wife left a 1.5 L pm jobto make thesethank god she did! pic.twitter.com/Bwv6qGjbmY
'കാണാന് തന്നെ രുചികരം, നിങ്ങളുടെ ഭാര്യ പാഷനെ പിന്തുടരുകയാണ്. എനിക്കുറപ്പാണ് ഒരു ദിവസം അവള് അതില് വിജയിക്കു.', 'നിനക്കും ഭാര്യയ്ക്കും എല്ലാ ആശംസകളും നേരുന്നു.', 'ഹൃദയം പറയുന്നത് കേള്ക്കാന് എല്ലാവര്ക്കും പ്രചോദനം നല്കുന്നതാണ് ഈ അനുഭവം.' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനുതാഴെ..
Content Highlights: Bengaluru Woman Quits Rs 1.5 Lakh Job To Follow Her Passion For Baking