സ്‌നാക്‌സ്, വൈ ഫൈ സൗജന്യ സേവനങ്ങളുടെ നീണ്ടനിരയുമായി ഊബര്‍ ഡ്രൈവര്‍; അഭിനന്ദന പ്രവാഹം

ഫ്‌ളൈറ്റ് യാത്രയേക്കാള്‍ സൗകര്യങ്ങളും അവശ്യ വസ്തുക്കളുമുള്ള കാര്‍ യാത്ര

ഊബര്‍ അതോ ഫ്‌ളൈറ്റോ? ഡല്‍ഹിയിലെ അബ്ദുല്‍ ഖദീറിന്റെ കാറില്‍ കയറിയാല്‍ ഏതൊരു യാത്രക്കാരനും അറിയാതെ ചോദിച്ചുപോകുന്ന ഒരു ചോദ്യമിതാണ്. സുരക്ഷിതമായ യാത്ര മാത്രമല്ല അബ്ദുല്‍ ഖദീര്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്നത് മറിച്ച് വെള്ളവും മരുന്നും സ്‌നാക്‌സും ടിഷ്യുവും സാനിറ്റൈസറും പെര്‍ഫ്യൂമും വൈഫൈയും അടക്കമുള്ള സൗജന്യങ്ങളുടെ ഒരു നീണ്ട നിരയാണ്. എന്തിന് കാറില്‍ ആഷ് ട്രേ വരെയുണ്ട്.

അവശ്യ വസ്തുക്കള്‍ നിരനിരയായി അടുക്കിവച്ചതിന് പുറമേ അതിമനോഹരമായി അദ്ദേഹം കാര്‍ ഒരുക്കിയിട്ടുമുണ്ട്. ഫ്‌ളൈറ്റ് യാത്രയേക്കാള്‍ സൗകര്യങ്ങളും അവശ്യ വസ്തുക്കളുമുള്ള കാര്‍ യാത്രയെന്നാണ് ഖദീറിന്റെ കാറില്‍ കയറിയ യാത്രക്കാരെല്ലാം ഈ യാത്രയെ കുറിച്ച് അഭിപ്രായപ്പെടുന്നത്. ഒറ്റ യാത്ര പോലും ഇതുവരെ ഖദീര്‍ റദ്ദാക്കിയിട്ടില്ല.

എന്തായാലും സോഷ്യല്‍മീഡിയയില്‍ ഖദീറിന് അഭിനന്ദന പ്രവാഹമാണ്. നല്ല പ്രവൃത്തി ചെയ്യുന്ന ഖദീര്‍ പ്രശംസ അര്‍ഹിക്കുന്നു, നടക്കുന്ന എംബിഎ ഡിഗ്രിയാണ് ഖദീര്‍ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഖദീര്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഡ്രൈവറായി ലഭിക്കുമോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല.

Content Highlights:  Uber driver's cab full of free snacks, Wi-Fi, perfumes wows internet

To advertise here,contact us