ടിവിയില്‍ ലോട്ടറി അടിച്ച ആളെ കണ്ടെത്തിയില്ലെന്ന് വാര്‍ത്ത, അത് താനല്ലേ എന്ന് യുവതി

ബൈബിളില്‍ ഒളിപ്പിച്ച എട്ട് കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് യുവതിയുടെ ജീവിതം മാറ്റി മറിച്ചു

മാസങ്ങള്‍ക്ക് മുന്‍പാണ് വെര്‍ജിനിയ നിവാസിയായ ജാക്വിലിന്‍ മാംഗസ് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. മൊണെറ്റയിലെ ലേക്ക് മാര്‍ക്ക് ആന്‍ഡ് ഡെലിയില്‍ നിന്ന് വാങ്ങിയ ലോട്ടറി ടിക്കറ്റ് മാംഗസ് ബൈബിളിന്റെ താളുകളില്‍ എവിടെയോ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. പിന്നീടവള്‍ അതേക്കുറിച്ച് മറന്നുപോയി എന്നുളളതാണ് വാസ്തവം. ഒരു ദിവസം ടിവി കണ്ടുകൊണ്ടിരുന്ന മാംഗസ് ഒരു വാര്‍ത്ത കേള്‍ക്കാനിടയായി.

വെര്‍ജിനിയയുടെ ന്യൂഇയര്‍ മില്യണയര്‍ റാഫിൡ നിന്ന് ഒരു മില്യണ്‍ ഡോളര്‍ അതായത് 8.66 കോടി രൂപ നേടിയ ടിക്കറ്റ് ഇതുവരെ ആരും സ്വീകരിക്കാന്‍ എത്തിയിട്ടില്ല. ആളാരാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ഈ വാര്‍ത്ത കേട്ടെങ്കിലും ആദ്യം ഇവര്‍ ഇതേക്കുറിച്ച് ചിന്തിച്ചില്ല. പിന്നീടാണ് അയ്യോ അത് താനാണല്ലോ എന്ന് മനസിലാക്കി മാംഗസ് ഓടിപോയി ബൈബിളില്‍ തിരഞ്ഞ് ടിക്കറ്റ് കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ ജാക്വിലിന്‍ മാംഗസ് എന്ന വെര്‍ജീനിയന്‍ യുവതിയുടെ ജീവിതം മാറി മറിയുകയായിരുന്നു.

Also Read:

Life Style
പാസ്പോര്‍ട്ടില്‍ ട്രാന്‍സ് യുവതി പുരുഷന്‍; ട്രംപിന്‍റെ നയംമാറ്റത്തെ എതിര്‍ത്ത് യുഎസിലെ ട്രാന്‍സ് സമൂഹം

അതുപോലെതന്നെ കാര്‍സിലില്‍ നിന്നുള്ള 20 വയസുകാരനായ യുവാവിന്റ് ഭാഗ്യകഥയും മറ്റൊന്നല്ല. ജെയിംസ് ക്ലാര്‍ക്‌സണ്‍ എന്ന ട്രെയിനി ഗ്യാസ് എഞ്ചിനിയറാണ് ആ യുവാവ്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ഈ ചെറുപ്പക്കാരന്‍ ക്രിസ്മസ് ദേശീയ ലോട്ടറിയില്‍ 12,676 രൂപ നേടിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് 7.5 മില്യണ്‍ പൗണ്ട് അഥവാ 79.58 കോടി രൂപ ലോട്ടറി അടിച്ചത്. ഒറ്റരാത്രികൊണ്ട് കോടീശ്വരനായെങ്കിലും ഈ യുവ എഞ്ചിനീയര്‍ അടുത്ത ദിവസംതന്നെ ജോലിക്കെത്തുകയും ചെയ്തു. ഇങ്ങനെ ഒരുപാട് ആളുകളില്‍ നിന്ന് ചിലരെ തേടിയെത്തുന്ന ഭാഗ്യം അവരുടെ ജീവിതം മാറ്റിമറിയ്ക്കും.

Content Highlights :A lottery ticket worth Rs 8 crore hidden in a Bible changed a young woman's life

To advertise here,contact us