തക്കാളി ഇനി ഭംഗിയായി കട്ട് ചെയ്യാം, വൈറലായി പുതിയ ഹാക്ക്; വീഡിയോയ്ക്ക് ലഭിച്ചത് 30 മില്ല്യണ്‍ വ്യൂസ്

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്

കറികളോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്‌പെഷ്യല്‍ ഐറ്റമൊക്കെ തയ്യാറാക്കിയതിനു ശേഷം അലങ്കാരത്തിന് തക്കാളി വട്ടത്തില്‍ മുറിച്ചു വയ്ക്കാറുണ്ട്. അത്തരത്തില്‍ തക്കാളി ഭംഗിയായി കറക്ട് അളവില്‍ മുറിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായുള്ള പുതിയൊരു ഹാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പാരി വര്‍മ്മ പങ്കിട്ട റീലിലാണ് ഈ ഹാക്ക് കാണാന്‍ സാധിക്കുന്നത്.

ഒരു പെണ്‍കുട്ടി കട്ട് ചെയ്യാന്‍ പാകത്തിന് ഒരു തക്കാളി വയ്ക്കുന്നു. രണ്ട് ഫോര്‍ക്കുകള്‍ ഉപയോഗിച്ച് ആ തക്കാളിയുടെ മുകളില്‍ തുളയ്ക്കുന്നു, ആ ഫോര്‍ക്കുകള്‍ പരസ്പരം അടുത്തായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. തുടര്‍ന്ന് അവള്‍ ഒരു കത്തി എടുത്ത് ഫോര്‍ക്കിന്റെ ടൈനുകള്‍ക്കിടയില്‍ തക്കാളി മുറിക്കാന്‍ തുടങ്ങുന്നു. ടൈനുകള്‍ തുല്യ അകലത്തില്‍ വച്ചിരിക്കുന്നതിനാല്‍, ഏകദേശം ഒരേ വീതിയുള്ള തക്കാളി കഷ്ണങ്ങള്‍ അവള്‍ക്ക് ലഭിക്കും.

നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പലരും ചോദിക്കുന്നത് ഒരു തക്കാളി മുറിയ്ക്കാന്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്നാണ്. മറ്റു ചിലരാകട്ടെ കമന്റിട്ടിരിക്കുന്നത് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണെന്നാണ്.

Content Highlights: Woman's To Slice Tomatoes Using Fork Gets Over 30 Million Views

To advertise here,contact us