പുരുഷന്മാരേക്കാൾ കൂടുതൽ സംസാരിക്കുന്നത് സ്ത്രീകളോ? അതെയെന്ന് പഠനം, കാരണവുമുണ്ട്

സ്ത്രീകൾ പുരുഷന്മാരേക്കാൾ സംസാരിക്കുന്നുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ

സ്ത്രീകൾ സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല എന്നും, സ്ത്രീകൾ പുരുഷന്മാരേക്കാൾ വാചാലരാണ് എന്നതും കാലാകാലങ്ങളായി സമൂഹത്തിൽ ഉള്ള ഒരു പ്രയോഗമാണ്. പ്രത്യേക ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പദപ്രയോഗം ലിംഗകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്നതായിരുന്നു. അത്തരത്തിലുള്ള കാരണങ്ങളാലുള്ള പ്രയോഗങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെങ്കിലും, സ്ത്രീകൾ പുരുഷന്മാരേക്കാൾ സംസാരിക്കുന്നുണ്ട് എന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

എന്തുകൊണ്ട് എന്ന ചോദ്യത്തിനും, ഈ വിഷയത്തിൽ പഠനം നടത്തിയ മെഡിക്കൽ സംഘത്തിന് കൃത്യമായ, ശാസ്ത്രീയമായ ഉത്തരവുമുണ്ട്.

ജേർണൽ ഓഫ് പേഴ്‌സ്നാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിലാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ജെൻഡർ അഥവാ ലിംഗഭേദം എങ്ങനെയാണ് അയാളുടെ സംസാരത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു പഠനം. സൈക്കോളജിസ്റ്റ് ആയ മാതിയാസ്‌ മെഹലും സംഘവുമാണ് ഈ പഠനം നടത്തിയത്.

Also Read:

Tech
ഐഫോൺ 17ൽ ഉണ്ടായേക്കാവുന്ന ആ സവിശേഷത എന്താണ്? ലീക്ക്ഡ് റിപ്പോർട്ടുകളിലെ സൂചന ഇങ്ങനെ

നാല് രാജ്യങ്ങളിലായാണ് സംഘം പഠനം നടത്തിയത്. ഇതിനായി 2,197 പേരുടെ 6,30,000 ഓഡിയോ സന്ദേശങ്ങൾ സംഘം ഇഴകീറി പരിശോധിച്ചു. നാല് രാജ്യങ്ങളിൽ നിന്നായിരുന്നു ഈ റെക്കോർഡിങ്ങുകൾ ശേഖരിച്ചത്.

Also Read:

Business
ആശ്വാസമില്ല; സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി, 65000 തൊടുമോ?

ഈ പഠനത്തിലെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. 25 മുതൽ 65 വയസ് വരെയുള്ള സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സംസാരിക്കുന്നവരാണ്. പുരുഷന്മാരെക്കാളും ശരാശരി 3000 വാക്കുകൾ അധികം സ്ത്രീകൾ ദിവസേന സംസാരിക്കുന്നുണ്ട്. എന്നാൽ എല്ലാ സ്ത്രീകളുമല്ല, 25 മുതൽ 65 വയസ് പ്രായപരിധിയിലുള സ്ത്രീകൾ ആണെന്ന് മാത്രം. ഇതിനായുള്ള കാരണം പക്ഷെ ഗവേഷക സംഘത്തിന് കണ്ടെത്താനായിട്ടില്ല. ഒരുപക്ഷെ ഈ പ്രായപരിധിയിൽ സ്ത്രീകൾക്ക് അമ്മമാരുടേതായ ചുമതലകൾ, ശുശ്രൂഷ ചുമതലകൾ എല്ലാം ഉള്ളത് കാരണമാകാമെന്നാണ് പഠനസംഘം കരുതുന്നത്.

പാരന്റിങ്, കെയർ ഗിവിങ് ചുമതലകൾക്ക് പുറമെ ഹോർമോൺ വ്യതിയാനങ്ങൾ അടക്കമുള്ള കാരണങ്ങളും പഠനസംഘം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ മൊത്തത്തിൽ ആളുകൾ സംസാരിക്കുന്നത് കുറയുന്നുവെന്ന് കൂടിയാണ് പഠനത്തിൽ പറയുന്നത്. സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ രീതികൾ തുടങ്ങിയവയുടെ വ്യാപനമാണ് ആളുകൾ തമ്മിൽ സംസാരിക്കുന്നത് കുറഞ്ഞതിന്റെ കാരണമെന്നും പഠനസംഘം കരുതുന്നു.

Content Highlights: Women talking more than men, says study

To advertise here,contact us