ഇന്ന് ലോകം അറിയപ്പെടുന്ന പാചകവിദഗ്ദനാണ് വികാസ് ഖന്ന. സംവിധാന രംഗത്തും അഭിനയരംഗത്തുമെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ ഒരു അഭിമുഖമാണ് സോഷ്യല് വാര്ത്തകളില് ഇടംപിടിച്ചിരിക്കുന്നത്.
തന്നെ മികച്ച ഒരു ബിസിനസുകാരകനാക്കുന്നതില് പ്രധാന പങ്ക് വഹിച്ചത് തന്റെ അമ്മയാണെന്നാണ് അദ്ദേഹം അഭിമുഖത്തില് പറയുന്നത്. അമ്മ വളരെയധികം കഠിനധ്വാനം ചെയ്യുന്ന ഒരാളായിരുന്നു. അമ്മയെ കണ്ടാണ് താന് വളര്ന്നത്. അമ്മയുടെ 'ബിസിനസ് സ്ഥാപനം' അമ്മ ഒറ്റക്കായിരുന്നു നോക്കി നടത്തിയത്. ഓടവരെ വൃത്തിയാക്കുന്നത് അമ്മയായിരുന്നു. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് തെളിയിച്ചു തന്നത് എന്റെ അമ്മയാണ്. എന്നാല് അമ്മ കഷ്ടപ്പെട്ട ദിവസങ്ങള് ഓര്ക്കാന് എനിക്കിഷ്ടമല്ല. അത് ഒരു ദുഃസ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്'- വികാസ് ഖന്ന പറഞ്ഞു.
'സ്കൂളില് പഠിക്കുന്ന കാലത്ത് സഹപാഠികളൊക്കെ താന് ഒന്നിനും കൊള്ളാത്തവനെന്ന രീതിയില് കളിയാക്കുമായിരുന്നു. ഞാന് വീട്ടില് റൊട്ടിയുണ്ടാക്കുന്ന കുട്ടിയാണെന്ന് പറഞ്ഞാണ് അവര് കൂടുതലും കളിയാക്കിയിരുന്നത്. പഠനത്തില് ചെറുപ്പക്കാലത്ത് ഞാന് പിന്നിലായിരുന്നു, എന്റെ ചേച്ചി നന്നായി പഠിക്കുമായിരുന്നു. ഞാന് സന്തോഷമായിരിക്കുന്നതാണ് പ്രധാനമെന്നും എന്ജിനീയറാക്കാന് നിര്ബന്ധിക്കേണ്ടെന്നും എന്റെ മുത്തശ്ശി മാതാപിതാക്കളോട് പറയുമായിരുന്നു', വികാസ് ഖന്ന പറഞ്ഞു.
Content Highlights: vikas khanna on childhood struggles